എംഎൽഎ ഓഫീസ് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
കല്ലടിക്കോട്: മന്ത്രി കെ.എ. തുളസിയുടെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മാഞ്ചേരികാവിൽ ആരംഭിച്ച ഓഫീസ് വി.കെ. ശ്രീകണ്ഠൻ എംപി ആണ് ഉദ്ഘാടനം നിർവഹിച്ചത്. യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പി. ശശികുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം മുഖ്യ അതിഥിയായിരുന്നു. മന്ത്രി കെ.എ. തുളസി, ഡിസിസി സെക്രട്ടറിമാരായ അച്യുതൻ നായർ, സി .എൻ. ശിവദാസൻ, അബ്ദുൾ സത്താർ, വി.കെ. ഷൈജു, വിനയൻ, കെ.സി. കുര്യാക്കോസ്, ജയകൃഷ്ണൻ, ശ്രീലത, ചെറൂട്ടി മുഹമ്മദ്, റിയാസ് നാലകത്ത്, നിസാമുദ്ദീൻ പൊന്നങ്കോട്, ആന്റണി മതിപ്പുറം പ്രസംഗിച്ചു.
Tags : MLA office Nattuvishesham District news