x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​ക്ക് മാ​തൃ​കയായി മ​ന്ത്രി പി. ​രാ​ജീ​വ്


Published: October 31, 2025 07:29 AM IST | Updated: October 31, 2025 07:29 AM IST

വൈ​ക്കം:​ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​കക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​ക്ക് മാ​തൃ​ക തീ​ർ​ക്കാ​ൻ മ​ന്ത്രി പി. ​രാ​ജീ​വ്. കൃ​ഷി വ​കു​പ്പ് കോ​ട്ട​യം ജി​ല്ല, വൈ​ക്കം ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ​ഗ്ര പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന യ​ജ്ഞം, കൃ​ത്യ​ത ജ​ല​സേ​ച​ന കൃ​ഷി, എ​ടി​എം​എ ഡെ​മൊ​ൺ​സ്ട്രേ​ഷ​ൻ, മ​ഴ​മ​റ​യി​ട​ൽ, കേ​ര​ര​ക്ഷാ​വാ​രം, തെ​ങ്ങി​ൽ​ത​ട​ത്തി​ൽ പ​യ​ർ വി​ത​ക്ക​ൽ എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് വൈ​ക്കം തോ​ട്ടു​വ​ക്ക​ത്തെ കെവി ക​നാ​ലിന്‍റെ ഓ​ര​ത്തെ ഹൃ​ദ്യ​ഹ​രി​തം ഭ​വ​നി​ലെ വ​ള​പ്പി​ലെ മ​ന്ത്രി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്.​

കൃ​ത്യ​ത ജ​ല​സേ​ച​ന കൃ​ഷി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, വെ​ണ്ട, മു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി എ​ന്നി​വ​യും,ആ​ത്മ ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ഴ​മ​റ​യി​ൽ ഹൈ​ബ്രി​ഡ് കു​ക്കു​മ്പ​ർ, സ്നോ​വൈ​റ്റ് കൃ​ഷി​യും, കേ​ര ര​ക്ഷാ വാ​രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​ങ്ങി​ൻ ത​ട​ത്തി​ൽ ത​ട​പ​യ​ർ വി​ത​ക്ക​ലും ന​ട​ത്തി.
പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥിക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​കാ​ൻ ഒ​രു മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ന​ൽ​കാ​നാ​ണ് മ​ന്ത്രി​യു​ടെ തീ​രു​മാ​നം. ഭാ​ര്യ വാ​ണി​കേ​ശ്വ​രി​യു​ടെ വൈ​ക്ക​ത്തെ ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന വ​ള​പ്പി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് സ​മ്മി​ശ്ര കൃ​ഷി​ക​ൾ ചെ​യ്തു വ​രു​ന്നു. വീ​ടി​നോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​ന്ത്രി പി.​രാ​ജീ​വ് പ​ച്ച​ക്ക​റി ന​ട്ട് പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : P. Rajeev Local News Nattuvishesham Kottayam

Recent News

Corehub Up