x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം കൊയ്ത്തിനിറങ്ങി മ​ന്ത്രി ടി. ​സി​ദ്ദിഖ്

വെബ് ഡെസ്ക്
Published: September 22, 2026 12:31 AM IST | Updated: September 22, 2026 12:31 AM IST

മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം നെ​ല്‍​കൃ​ഷി​യു​ടെ കൊ​യ്ത്തി​നി​റ​ങ്ങി​യ​പ്പോ​ള്‍.

നെ​യ്യാ​റ്റി​ന്‍​ക​ര : മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ത​രി​ശാ​യി കി​ട​ന്ന നെ​ല്ലി​ക്കോ​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്‍​കൃ​ഷി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച "നെ​ല്ലി​ക്കോ​ണ​ത്ത് വീ​ണ്ടും നെ​ല്‍​മ​ണി​ക​ള്‍' പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ച്ചു. നെ​ല്ലി​ക്കോ​ണ​ത്തെ 25 ഏ​ക്ക​റി​ലാ​യി നാ​ട്ടി​ലെ പ​ന്ത്ര​ണ്ട് ക​ര്‍​ഷ​ക​രും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും കു​ള​ത്തൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ കാ​ര്‍​ഷി​ക ക്ല​ബ് വി​ദ്യാ​ര്‍​ഥി​ക​ളും പ​രീ​ക്ഷ​ണാ​ര്‍​ഥം ന​ട​ത്തി​യ നെ​ല്‍​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വ​വും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ട​ശേ​ഖ​ര​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് കൊ​യ്ത്തു​ത്സ​വം അ​ര​ങ്ങേ​റി​യ​ത്. നെ​ല്‍​ക്ക​തി​രു​ക​ളാ​ലും കാ​ള​വ​ണ്ടി മു​ത​ലാ​യ ഗ്രാ​മീ​ണ​ക്കാ​ഴ്ച​ക​ളാ​ലും ആ​ക​ര്‍​ഷ​ക​മാ​ക്കി​യ പാ​ട​ശേ​ഖ​ര പ​രി​സ​ര​ത്ത് നൂ​റു ക​ണ​ക്കി​നാ​ളു​ക​ള്‍ നെ​ല്ലി​ക്കോ​ണ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ എ​തി​രേ​ല്‍​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, ഫ്രീ​ഡാ സൈ​മ​ണ്‍, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി, കു​ള​ത്തൂ​ര്‍ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. ജി​നേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രി​ജി​നി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ര്‍​ഷ​ക​ര്‍, സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു. കു​ള​ത്തൂ​ര്‍ കൃ​ഷി ഭ​വ​ന്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​എം സു​നി​ല്‍​കു​മാ​റി​നെ മ​ന്ത്രി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Minister T. Siddique

Recent News

Corehub Up