x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല പാ​ത​യി​ൽ ഉ​പ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

വെബ് ഡെസ്ക്
Published: September 20, 2026 10:56 PM IST | Updated: September 20, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: ശ​ബ​രി​മ​ല പാ​ത​യി​ൽ മു​ക്കൂ​ട്ടു​ത​റ, ക​ണ​മ​ല ഉ​ൾ​പ്പ​ടെ സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽകി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ദി​വ​സ​ങ്ങ​ൾ നീ​ണ്ട യാ​ത്ര​യി​ലൂ​ടെ ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്താ​ൻ ഭ​ക്ത​രു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ ഉ​റ​ക്ക ക്ഷീ​ണം വ​ക​വ​യ്ക്കാ​തെ ഡ്രൈ​വ് ചെ​യ്യു​ന്ന​താ​ണ് അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പെ​ട്ടെന്നു​പോ​കാ​നു​ള്ള വ്യ​ഗ്ര​ത​യും യാ​ത്രാ​ക്ഷീ​ണ​വും ദീ​ർ​ഘ​ദൂ​രം ഓ​ടു​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ളു​ടെ യ​ന്ത്ര​ക്ഷ​മ​ത​യി​ൽ സം​ഭ​വി​ക്കു​ന്ന വ്യ​തി​യാ​ന​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. ക്ഷ​മ​യോ​ടു​കൂ​ടി​യ ഡ്രൈ​വിം​ഗും ജാ​ഗ്ര​ത പാ​ലി​ച്ചു​ള്ള യാ​ത്ര​യും വാ​ഹ​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്തി പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചു​ള്ള യാ​ത്ര​യു​മാ​ണ് സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യ്ക്ക് വേ​ണ്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റോ​ഡി​ലെ മു​ന്ന​റി​യി​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ കാ​ര്യ​മാ​ക്കാ​തെ ഡ്രൈ​വ് ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റു​ന്ന മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ൺ അ​ടു​ത്തി​രി​ക്കേ കൂ​ടു​ത​ൽ സു​ര​ക്ഷാ ഇ​ട​പെ​ട​ലു​ക​ൾ ശ​ബ​രി​മ​ല പാ​ത​യി​ൽ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.

Tags : Nattuvishesham DistrictNews DeepikaNews Vehicle Department

Recent News

Corehub Up