x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ കാ​ര്‍​ഷി​ക മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്രം സ​ജീ​വ​മാ​ക്കാ​ന്‍ നീ​ക്കം

വെബ് ഡെസ്ക്
Published: October 20, 2026 05:58 AM IST | Updated: October 20, 2026 05:58 AM IST

ജി​ല്ലാ​ കാ​ര്‍​ഷി​ക മൊ​ത്ത​വി​ത​ര​ണം കേ​ന്ദ്രം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നി​ര്‍​ജീ​വ​മാ​യി​കി​ട​ക്കു​ന്ന ബ​ത്തേ​രി അ​മ്മാ​യി​പ്പാ​ല​ത്തെ ജി​ല്ലാ​കാ​ര്‍​ഷി​ക മൊ​ത്ത​വി​ത​ര​ണ​കേ​ന്ദ്ര​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ച്ച് ഇ​വി​ടെ​യെ​ത്തി​ച്ച് ബ്രാ​ന്‍​ഡ് വ​യ​നാ​ട് എ​ന്ന​പേ​രി​ല്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഉ​പ​കാ​ര​മി​ല്ലാ​തെ കി​ട​ക്കു​ന്ന അ​മ്മാ​യി​പ്പാ​ല​ത്തെ കാ​ര്‍​ഷി​ക മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്രം ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ച്ച് കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് വ​യ​നാ​ട് ബ്രാ​ന്‍​ഡാ​ക്കി പു​റ​ത്തി​റ​ക്കി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​ത്തി​ല്‍ പ​ത്തേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ വി​വി​ധ ഫാ​ക്ട​റി​ക​ള്‍ സ്ഥാ​പി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക.

ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ കാ​ര്‍​ഷി​ക മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ ധാ​രാ​ളം സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കു​ക, ലേ​ലം ചെ​യ്യു​ക, കൂ​ടാ​തെ ശീ​തീ​ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ല്‍ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ല്‍ ഇ​തൊ​ന്നും വേ​ണ്ട​വി​ധ​ത്തി​ല്‍ ഇ​തു​വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കി​യി​ട്ടി​ല്ല. കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച ശീ​തീ​ക​ര​ണ പ്ലാ​ന്‍റു​ക​ളും നി​ര​വ​ധി റൂ​മു​ക​ളും ലേ​ല ഹാ​ളു​ക​ളും ഉ​പ​കാ​ര​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up