x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വി​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും കൊ​ല​പാ​ത​കം


Published: June 19, 2026 04:19 AM IST | Updated: June 19, 2026 04:19 AM IST

അ​റ​സ്റ്റി​ലാ​യ വി​നോ​ദ് കു​മാ​ർ

പ​ത്ത​നം​തി​ട്ട: ഗ​വി​യു​ടെ വ​ന്യ​ത​യി​ൽ വീ​ണ്ടും ഒ​രു കൊ​ല​പാ​ത​കം. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ (30) ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് കു​ടി​യേ​റ്റ ഗ്രാ​മം. ഇ​ന്ന​ലെ രാ​വി​ലെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് മേ​ന​ക ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കാ​ട്ടി​ലെ വ​ഴി​യി​ലൂ​ടെ ദി​വ​സ​വും അ​ഞ്ച് കി​ലോ​മീ​റ്റ​ർ ന​ട​ന്ന് അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി ജോ​ലി​യെ​ടു​ത്തി​രു​ന്ന യു​വ​തി​യെ വ​ഴി​ത്താ​ര​യി​ൽ പ​തി​യി​രു​ന്ന അ​ക്ര​മി അ​വ​രു​ടെ മാ​നം ക​വ​രാ​നു​ള്ള ശ്ര​മ​ത്തി​ൽ ജീ​വ​ൻ​കൂ​ടി അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ വ​ല​യി​ൽ വീ​ഴ്ത്തി​യെ​ങ്കി​ലും ഗ്രാ​മ​ത്തി​നു പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന യു​വ​തി​യു​ടെ വി​യോ​ഗം ഗ​വി നി​വാ​സി​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്നി​ല്ല. മി​നാ​ർ​ഭാ​ഗ​ത്ത് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ച്ചു​വ​ന്നി​രു​ന്ന​യാ​ളെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി. അ​റ​സ്റ്റി​ലാ​യ വി​നോ​ദി​നെ കാ​ണാ​ൻ വ​ണ്ടി​പ്പെ​രി​യാ​ർ, ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വ​രെ​യെ​ത്തി രോ​ഷം പ്ര​ക​ടി​പ്പി​ച്ച​വ​രു​മു​ണ്ട്.

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് വി​നോ​ദ് കു​മാ​ർ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​വ​രു​മാ​യി മു​ൻ​പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നെ​ന്ന മൊ​ഴി പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും വി​ശ്വ​സി​ച്ചി​ട്ടി​ല്ല.

ഇ​രു​വ​രും ത​മ്മി​ൽ ഇ​ട​ക്കാ​ലം​കൊ​ണ്ട് ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ക​ന്നു​വെ​ന്നും ഇ​ത് ചോ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് യു​വ​തി​യെ കാ​ണാ​ൻ ചെ​ന്ന​തെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.
‌ പി​ടി​ച്ച് ത​ള്ളു​ന്ന​തി​നി​ട​യി​ൽ യു​വ​തി വീ​ഴു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ മ​ര​ണം സം​ഭ​വി​ച്ചു എ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

ഇ​യാ​ൾ ഇ​തി​നു മു​ൻ​പ് മ​റ്റൊ​രു കേ​സി​ൽ പ​ത്തു​വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി പ​ത്ത​നം​തി​ട്ട എ​സ്പി ആ​ർ. ആ​ന​ന്ദ് വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ത്തു​ക​യും പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

ഭൂ​ലോ​ക​ല​ക്ഷ്മി​യു​ടെ തി​രോ​ധാ​ന ക​ഥ​യും ഗ​വി മ​റ​ന്നി​ട്ടി​ല്ല

പ​ത്ത​നം​തി​ട്ട: ഗ​വി​യി​ൽ​നി​ന്നു പ​തി​ന​ഞ്ചു​വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ ഭൂ​ലോ​ക​ല​ക്ഷ്മി​യെ ഇ​പ്പോ​ഴും നാ​ട് മ​റ​ന്നി​ട്ടി​ല്ല. കേ​ര​ള ഫോ​റ​സ്റ്റ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ ഗ​വി ഏ​ല​ത്തോ​ട്ട​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഭൂ​ലോ​ക ല​ക്ഷ്മി. ഭ​ർ​ത്താ​വ് ദാ​നി​യേ​ലി​നും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം കൊ​ച്ചു​പ​മ്പ​യി​ലു​ള്ള കെ​എ​ഫ്ഡി​സി​യു​ടെ ഏ​ഴാം ന​മ്പ​ർ ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു ഭൂ​ലോ​ക​ല​ക്ഷ്മി​യു​ടെ താ​മ​സം. ദാ​നി​യേ​ലും ഭൂ​ലോ​ക ല​ക്ഷ്മി​യും മാ​തൃ​കാ ദ​മ്പ​തി​മാ​രാ​യി​രു​ന്നു​വെ​ന്നു സ​മീ​പ വാ​സി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഭ​ർ​ത്താ​വും കു​ട്ടി​ക​ളും സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന 2011 ഓ​ഗ​സ്റ്റ് 13ന് ​രാ​ത്രി ഭൂ​ലോ​ക​ല​ക്ഷ്മി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​യാ​യി.

കെ​എ​സ്എ​ഫ്ഡി​സി​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്നു ഭൂ​ലോ​ക​ല​ക്ഷ്‌​മി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സ​വും കൂ​ലി വി​ത​ര​ണം ചെ​യ്യു​ന്ന​തും അ​വ​രാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം ആ​റോ​ടെ അ​വ​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. കു​ട്ടി​ക​ളു​മൊ​ത്ത് ഭ​ർ​ത്താ​വി​ന്‍റെ സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്തേ​ക്കു പോ​യി​രു​ന്നു.

ഭ​ർ​ത്താ​വി​നോ​ട് രാ​ത്രി എ​ട്ടു വ​രെ ഭൂ​ലോ​ക​ല​ക്ഷ്മി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് 14ന് ​രാ​വി​ലെ ഭ​ർ​ത്താ​വ് വി​ളി​ച്ചി​ട്ടും ഭൂ​ലോ​ക ല​ക്ഷ്‌​മി ഫോ​ൺ എ​ടു​ത്തി​ല്ല. പ​ല​ത​വ​ണ ഫോ​ൺ വി​ളി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഏ​റെ സ​മ​യ​ത്തി​നു ശേ​ഷം ദാ​നി​യേ​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ക്വാ​ർ​ട്ടേ​ഴ്സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ് ക​ണ്ട​ത്. ജോ​ലി സ്ഥ​ല​ത്ത് അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.
ഗ​വി, മീ​നാ​ർ, കൊ​ച്ചു​പ​മ്പ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ കാ​ടും മ​ല​യും അ​രി​ച്ചു പെ​റു​ക്കി. പ​ക്ഷേ ഭൂ​ലോ​ക​ല​ക്ഷ്മി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. മൂ​ഴി​യാ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

സം​ഭ​വം​ന​ട​ന്ന രാ​ത്രി​യി​ൽ ഭൂ​ലോ​ക​ല​ക്ഷ്‌​മി താ​മ​സി​ച്ചി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം നാ​ല് വീ​ലു​ള്ള ഒ​രു വാ​ഹ​നം വ​ന്നി​രു​ന്ന​താ​യി സ​മീ​പ വാ​സി​ക​ൾ പ​റ​യു​ന്നു. തെ​ളി​വാ​യി ട​യ​റു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ളും മ​ണ്ണി​ൽ വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു. പു​റ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ചെ​ക്ക് പോ​സ്‌​റ്റ് ക​ട​ക്കാ​തെ ഗ​വി​യി​ൽ എ​ത്താ​ൻ ക​ഴി​യി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ചെ​ക്ക് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

ഗ​വി​യി​ലെ കെ​എ​ഫ്ഡി​സി ഓ​ഫീ​സി​ൽ ടൈ​പ്പി​സ്റ്റാ​യി​രു​ന്ന ഭൂ​ലോ​ക​ല​ക്ഷ്മി​ക്ക് കാ​ണാ​താ​കു​മ്പോ​ൾ 44 വ​യ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ആ​ന​യും ക​ട​വ​യും കാ​ട്ടു​പോ​ത്തും വി​ഹ​രി​ക്കു​ന്ന കൊ​ടും കാ​ടാ​ണ് ഗ​വി, മീ​നാ​ർ, കൊ​ച്ചു​പ​മ്പ മേ​ഖ​ല. കെ​എ​സ്എ​ഫ്ഡി​സി ഉ​ദ്യോ​ഗ​സ്ഥ​രും വ​ന​പാ​ല​ക​രും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​മാ​ണ് പു​റ​ത്തു​നി​ന്നു​ള്ള താ​മ​സ​ക്കാ​ർ. ശ്രീ​ല​ങ്ക​ൻ വം​ശ​ജ​രാ​ണ് ഇ​വി​ടെ സ്ഥി​രം താ​മ​സ​മാ​ക്കി​യ​വ​ർ.

ഭാ​ര്യ​യെ കാ​ണാ​താ​യ സ​ങ്ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് ദാ​നി​യേ​ൽ​കു​ട്ടി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. സം​ഭ​വം ന​ട​ന്ന് മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ചു. വി​ര​ല​ട​യാ​ള​മ​ട​ക്കം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ദാ​നി​യേ​ൽ​കു​ട്ടി ഉ‍​യ​ർ​ത്തി​യ ചി​ല സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ല​ഭി​ച്ച​തു​മി​ല്ല.

വ​ന​പാ​ല​ക​രു​ടെ​യും ഉ​ന്ന​ത​രു​ടെ​യും അ​റി​വോ​ടെ​യ​ല്ലാ​തെ ഗ​വി​യി​ൽ ഒ​ന്നും ന​ട​ക്കി​ല്ലെ​ന്നും ഭാ​ര്യ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ച​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഭ​ർ​ത്താ​വ് വി​ശ്വ​സി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹം സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ൽ 2024 സെ​പ്റ്റം​ബ​റി​ൽ അ​ന്ത​രി​ച്ചു. ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച ഈ ​തി​രോ​ധാ​ന കേ​സ് ഇ​പ്പോ​ഴും തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

പ്ര​തി​ക്ക് ക​ടു​ത്ത​ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം: ചി​റ്റ​യം

പ​ത്ത​നം​നി​ട്ട: ഗ​വി മീ​നാ​റി​ലെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യെ മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും, കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up