x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​മെ​ല്ലാം ചെ​ളി​ക്കു​ഴി ചു​മ​ക്ക​ണോ ?

വെബ് ഡെസ്ക്
Published: August 20, 2026 10:38 PM IST | Updated: August 20, 2026 10:38 PM IST

റോ​ഡി​ന്‍റെ വ​ശ​ത്ത് കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം.

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ-​മു​ണ്ട​ക്ക​യം റോ​ഡി​ൽ ചെ​ളി​ക്കുഴി​ക്കും നെ​ന്മേ​നി​ക്കു​മി​ട​യി​ൽ മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷം. ചെ​ളി​ക്കു​ഴി പാ​ലം ക​ഴി​ഞ്ഞു​ള്ള വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഡ​യ​പ്പ​ർ അ​ട​ക്ക​മു​ള്ള​വ​യാ​ണ് റോ​ഡ് വ​ശ​ത്ത് ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ലെ​ത്തി വ​ലി​ച്ചെ​റി​യു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി റോ​ഡി​ന്‍റെ ര​ണ്ടു​വ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടിക്കി​ട​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് കൈ​ത​ത്തോ​ട്ട​വും മ​റു​വ​ശ​ത്ത് റ​ബ​ർ തോ​ട്ട​വു​മാ​യ​തി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് ആ​രെ​യും ഭ​യ​ക്കാ​തെ കാ​ര്യം ന​ട​ത്താം. അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും തേ​ടി തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ഇ​തി​ന് പു​റ​മേ ചെ​ളി​ക്കു​ഴി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ത്തു​മ്പോ​ൾ മൂ​ക്കു​പൊ​ത്താ​തെ പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന സ്ഥി​തി​യു​മു​ണ്ട്.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല മേ​ഖ​ല​യി​ലും മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​യ​തോ​ടെ ക​ണ്ണി​മ​ല​യി​ലും ബൈ​പ്പാ​സ് റോ​ഡി​ലുമട​ക്കം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ചെ​ളി​ക്കു​ഴി പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും കാ​മ​റ നി​രീ​ക്ഷ​ണ​മി​ല്ലാ​ത്ത​ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് തു​ണ​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന മാ​ലി​ന്യം നീ​ക്കി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : waste NattuVishasham DistrictNews

Recent News

Corehub Up