x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യാ​ടം​പൊ​യി​ല്‍ കു​രി​ശു​മ​ല ഇ​നി വ​നം​വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം

വെബ് ഡെസ്ക്
Published: October 27, 2026 04:26 AM IST | Updated: October 27, 2026 04:26 AM IST

നാ​യാ​ടം​പൊ​യി​ലി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ കു​രി​ശു​മ​ല

നി​ല​മ്പൂ​ര്‍: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ നാ​യാ​ടം​പൊ​യി​ല്‍ കു​രി​ശു​മ​ല ഇ​നി വ​നം​വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സ​ത്തി​ന് കീ​ഴി​ലേ​ക്ക്.

കു​രി​ശു​മ​ല​യി​ലേ​ക്കും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ഴ​ശി​രാ​ജ ഗു​ഹ​യി​ലേ​ക്കും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി കോ​ഴി​പ്പാ​റ വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. ഞാ​യ​റാ​ഴ്ച വാ​ളം​തോ​ട്ടി​ല്‍ ചേ​ര്‍​ന്ന കോ​ഴി​പ്പാ​റ വി​എ​സ്എ​സ് വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 2500 ലേ​റെ അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കു​രി​ശു​മ​ല നി​ല​വി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ലാ​ണ്. വി​എ​സ്എ​സി​ന്‍റെ മേ​ല്‍​നോ​ട്ടം വ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യം പൂ​ര്‍​ണ​മാ​യും ത​ട​യാ​ന്‍ സാ​ധി​ക്കും. പ​ഞ്ചാ​യ​ത്ത് റോ​ഡ് സൗ​ക​ര്യ​മു​ള്ള​തി​നാ​ല്‍ വി​എ​സ്എ​സി​ന്‍റെ അ​നു​മ​തി​യു​ള്ള ജി​പ്പു​ക​ളി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​വി​ടെ എ​ത്തി​ച്ചേ​രാം.

റോ​ഡ് സൗ​ക​ര്യം അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​പ്പാ​റ വി​എ​സ്എ​സി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്ര​ക്കിം​ഗ് സം​വി​ധാ​നം കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കും.

പ​ഴ​ശി​രാ​ജ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​താ​യി ക​രു​ത​പ്പെ​ടു​ന്ന നാ​യാ​ടം​പൊ​യി​ലെ പ​ഴ​ശി​രാ​ജ ഗു​ഹ​യി​ലേ​ക്കും നി​ല​വി​ല്‍ ട്ര​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ട്. കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കും.

കൂ​ടാ​തെ, മേ​ഖ​ല​യി​ലെ ഫോ​ര്‍ വീ​ല്‍ ടാ​ക്‌​സി ജി​പ്പു​ക​ള്‍​ക്കും വി​എ​സ്എ​സി​ന്‍റെ അ​നു​മ​തി​യോ​ടെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കും. ഊ​ട്ടി, കൊ​ടൈ​ക്ക​നാ​ല്‍, മൂ​ന്നാ​ര്‍ എ​ന്നി​വ​ക്ക് സ​മാ​ന​മാ​യ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് നാ​യാ​ടം​പൊ​യി​ലു​ള്ള​ത്.

പു​തി​യ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​പ്പു​റ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ കു​രി​ശു​മ​ല​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫി​സ​ര്‍ ഷം​നാ​സ്, ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നീ​ഷ് അ​ഗ​സ്റ്റി​ന്‍, അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ഭാ​ര​വാ​ഹി​ക​ളാ​യി നോ​ബി​ള്‍ കി​ഴ​ക്ക​ര​ക്കാ​ട്ട് (പ്ര​സി​ഡ​ന്‍റ്) സു​നി​ത കൃ​ഷ്ണ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്) ബി.​എ​ഫ്.​ഒ. ആ​ന​ന്ദ് (സെ​ക്ര​ട്ട​റി).

Tags :

Recent News

Corehub Up