x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; വ്യാപക പ്ര​തി​ഷേ​ധം


Published: May 14, 2026 07:40 AM IST | Updated: May 14, 2026 07:40 AM IST

ക​ണ്ണൂ​രി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ് കെ​എ​സ്‌​യു

ക​ണ്ണൂ​ർ: നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ​ത് അ​ധി​കാ​രി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും അ​തി​ൽ നീ​റി പു​ക​യു​ന്ന​ത് അ​നേ​ക​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണെ​ന്നും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു​ള്ള പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തീ​വ സു​ര​ക്ഷ​യോ​ടെ ന​ട​ത്തു​ന്ന പ​രീ​ക്ഷാ ചോ​ദ്യ പേ​പ്പ​ർ പോ​ലും ചോ​രു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​വു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ൽ വ​ലി​യ മാ​ഫി​യ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ തു​റ​ങ്കി​ല​ട​ക്ക​ണ​മെ​ന്നും കെ​എ​സ്‌​യു ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഹി​ബ്, സി.​എ​ച്ച്. മു​ബാ​സ് , അ​ർ​ജു​ൻ ചാ​ലാ​ട്, പ്ര​കീ​ർ​ത്ത് മു​ണ്ടേ​രി, വൈ​ഷ്ണ​വ് മ​ല​പ്പി​ലാ​യി, അ​ഹ​മ്മ​ദ് യാ​സീ​ൻ, എ.​പി. നി​ഹാ​ൽ, ദേ​വ​ന​ന്ദ കാ​ടാ​ച്ചി​റ, ആ​ദി​ൽ പാ​ച്ച​പ്പൊ​യ്ക, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഹെ​ഡ് പോ​സ്റ്റ് ഒാഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി എ​സ്എ​ഫ്ഐ

ക​ണ്ണൂ​ർ: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ​ക്കെ​ട്ടി ന​ക​ത്തേ​യ്ക്ക് പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ പി​ടി​ച്ചു മാ​റ്റി​യ​ത്.

മാ​ർ​ച്ച് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​പി. ആ​ദ​ർ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​യ​ൽ തോ​മ​സ്, ടി.​പി.​അ​ഖി​ല, കെ.​കെ. ഗി​രീ​ഷ്, കെ.​പി.​അ​ലീ​ഷ, സി.​വി. ഹ​രി​കൃ​ഷ്ണ​ൻ, കെ.​എം. വൈ​ഷ്ണ​വ്, എം. ​അ​ശ്വ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​സ്എ​ഫ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു


ക​ണ്ണൂ​ർ: നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ എ​ൻ​ടി​എ ന​ട​പ​ടി​ക്കെ​തി​രെ എം​എ​സ്എ​ഫ് ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​നു​സ് പ​ട​ന്നോ​ട്ട് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷാ​നി​ബ് കാ​ന​ച്ചേ​രി, ഫ​സ്‌​ലിം എ​ഴ​ര,പി.​കെ. സ​വാ​ദ് ,അ​ർ​ഷി​ൽ സി​റ്റി ,അ​ഫ്‌​ല​ഹ് മാ​യി​ൻ​മു​ക്ക്, മു​ഫൈ​സ് ‌എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham NEET question

Recent News

Corehub Up