പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി ഉദ്ഘാടനം ചെയ്യുന്നു.
പുതുപ്പാടി: കേരള ഗ്രാമീൺ ബാങ്ക് പുതുപ്പാടി ശാഖയുടെ പുതിയ കെട്ടിടം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് വയനാട് റീജിയണൽ മാനേജർ എസ്. ഉണ്ണികൃഷ്ണൻ, കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ വെങ്കട്ട് എലങ്കോ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുന്നിസ ഷരീഫ്, വാർഡ് മെംബർ മോളി ആന്റൊ, സിദ്ദിഖ്, ടി. ടി. അഷ്റഫ്, സിഡിഎസ് പ്രസിഡന്റ് സബിത എന്നിവർ പ്രസംഗിച്ചു.
കേരള ഗ്രാമീൺ ബാങ്കിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി പുതുപ്പാടി പഞ്ചായത്തിന് ധനസഹായ ചെക്ക് ചടങ്ങിൽ കൈമാറി.