x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച് പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം; ഉ​ദ്ഘാ​ട​നം 27ന്

വെബ് ഡെസ്ക്
Published: November 21, 2026 06:47 AM IST | Updated: November 21, 2026 06:47 AM IST

ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ടം.

ത​ല​ശേ​രി: ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ നെ​ടു​മ്പാ​ശ​രി വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ പ​രി​പാ​ല​ന ക​മ്പ​നി​യാ​യ സി​യാ​ലി​ന്‍റെ പൊ​തു​ന​ന്മാ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ടം 27ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

യൂ​റോ​പ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല മാ​തൃ​ക​യി​ലാ​ണ് പു​തി​യ ഗേ​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. റെ​ഡ് സാ​ൻ​ഡ് സ്റ്റോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ടി​ക​ൾ പ​ണി​ത​ത്. നി​ല​വി​ലു​ള്ള പ്ര​ധാ​ന ഗേ​റ്റ് ഇ​തി​ന​കം അ​ട​ച്ചു. ഓ​ഡി​റ്റോ​റി​യം ഭാ​ഗ​ത്തെ ചെ​റി​യ പ്ര​വേ​ശ​ന വ​ഴി​യും പു​തു​ക്കി​പ്പ​ണി​തു. അ​ട​ച്ച ഗേ​റ്റി​നും ഓ​ഡി​റ്റോ​റി​യം ഭാ​ഗ​ത്തു​ള്ള ചെ​റി​യ ഗേ​റ്റി​നും ഇ​ട​യി​ലു​ണ്ടാ​യി​രു​ന്ന മ​തി​ൽ പൊ​ളി​ച്ചാ​ണ് റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി പു​തി​യ ഗേ​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

10 വ​ർ​ഷ​ത്തി​നി​ടെ ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ 75.40 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വൈ​കാ​തെ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും തു​ട​ങ്ങും. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​തി​നാ​യി ര​ണ്ടു കോ​ടി രൂ​പ വ​ക​യി​രു​ത്തി. കോ​ള​ജി​ലെ കാ​യി​ക സൗ​ക​ര്യ​ങ്ങ​ളെ റ​സി​ഡ​ൻ​ഷ്യ​ൽ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യാ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​തോ​ത്ത​ര ജൂ​ബി​ലി ഹാ​ൾ, ലൈ​ബ്ര​റി കെ​ട്ടി​ടം, പു​രു​ഷ ഹോ​സ്റ്റ​ൽ ന​വീ​ക​ര​ണം, പൈ​തൃ​ക ബ്ലോ​ക്ക് ന​വീ​ക​ര​ണം, കെ​മി​സ്ട്രി, സു​വോ​ള​ജി പ്ര​ധാ​ന ലാ​ബു​ക​ളു​ടെ ന​വീ​ക​ര​ണം, സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, ഗ​ണി​ത ശാ​സ്ത്ര ബ്ലോ​ക്ക്, ശൗ​ചാ​ല​യം, റോ​ഡു​ക​ൾ, പു​തി​യ കാ​ന്‍റീ​ൻ കോം​പ്ള​ക്സ് തു​ട​ങ്ങി​യ​വ​യും പൂ​ർ​ത്തി​യാ​യി.

Tags : Brennen College NattuVishesham DistricteNews

Recent News

Corehub Up