കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിനു സമീപം ഓട്ടോറിക്ഷകളുടെ പാർക്കിംഗിനായി കോൺക്രീറ്റ് ചെയ്ത് ഒരുക്കിയ സ്ഥലം. ഇപ്പോൾ റോഡിൽതന്നെ പാർക്ക് ചെയ്തിരിക്ക
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകളുടെ പാർക്കിംഗിന് പുതിയ ഇടമൊരുങ്ങുന്നു.
കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റെയിൽവേ സ്റ്റേഷൻ റോഡിന്റെ പടിഞ്ഞാറുവശത്താണ് ഓട്ടോ പാർക്കിംഗിനായി പുതിയ സ്ഥലം കോൺക്രീറ്റ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷന്റെ വടക്കുഭാഗത്ത് നിർമാണത്തിലിരിക്കുന്ന മേൽപ്പാപാലത്തോടു ചേർന്നാണ് ഈ സ്ഥലം.
നവീകരിച്ച റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഒരുവശത്താണ് ഇപ്പോൾ ഓട്ടോറിക്ഷകൾ നിരനിരയായി പാർക്ക് ചെയ്യുന്നത്. റോഡ് വീതികൂട്ടി നവീകരിച്ചതുകൊണ്ടുള്ള പ്രയോജനം ഇതുമൂലം നഷ്ടമാകുകയാണെന്ന പരാതി ഉയർന്നിരുന്നു. വീതികൂട്ടി നവീകരിച്ച സ്റ്റേഷൻ റോഡിൽ ഒരു വിധത്തിലുള്ള വാഹനങ്ങളുടെയും പാർക്കിംഗ് അനുവദിക്കില്ലെന്നും ഓട്ടോ പാർക്കിംഗിനായി പുതിയ ഇടം ഒരുക്കിനൽകുമെന്നും അന്നുതന്നെ റെയിൽവേ അധികൃതർ ഉറപ്പുനൽകിയിരുന്നു.
നവീകരണപ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയതോടെ മികച്ച സൗകര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നത്. നവീകരിച്ച ടിക്കറ്റ് കൗണ്ടറും എസി വെയിറ്റിംഗ് റൂമും ഭക്ഷണശാലയുമടക്കം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. വാഹന പാർക്കിംഗിനായി കിഴക്കുവശത്ത് വിപുലമായ സൗകര്യമൊരുങ്ങി. വടക്കുഭാഗത്തെ മേൽപാലത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കൊപ്പം പുറത്തുനിന്നുള്ള കാൽനടയാത്രക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്.
Tags :