വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ ബോഡി യോഗം ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
എടക്കര: നിലമ്പൂര്‍ മേപ്പാടി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ നടപടികള്‍ക്ക് അടിയന്തര വേഗം നല്‍കണമെന്നും അലൈന്മെന്റ് അന്തിമമാക്കി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെയും വയനാട് ജില്ലയുടെയും ഗതാഗതവാണിജ്യ വികസനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്ന പദ്ധതിയുടെ നടപടികള്‍ നീണ്ടുപോകുന്നത് വികസന പ്രതീക്ഷകളെ ബാധിക്കുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
അലൈന്മെന്റ് അന്തിമമാക്കല്‍, ഭൂമി ഏറ്റെടുക്കല്‍, ഭരണാനുമതികള്, സാമ്പത്തിക ക്രമീകരണങ്ങള്‍ എന്നിവയ്ക്ക് വ്യക്തമായ സമയക്രമം നിശ്ചയിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് നിയമാനുസൃത നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സഫറുള്ള അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹക്കിം ചങ്കരത്ത് ക്ലാസെടുത്തു. ജില്ലാ വനിതാ വിങ് പ്രസിഡന്റ് ജാസ്മിന് കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.ടി. നാസര്‍, ട്രഷറര്‍ പി. മധു എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായി കെ. സഫറുള്ള (പ്രസി.), ടി.ടി. നാസര്‍ (ജന.സെക്ര.), പി. മധു (ട്രഷ.), അബ്ദു ഐവ (കോര്‍ഡി.) എന്നിവരെ തിരഞ്ഞെടുത്തു.
Tags :