x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ത്തി​ക ഉ​ൾ​പ്പടെ ഒ​മ്പ​തു​പേ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി

വെബ് ഡെസ്ക്
Published: October 24, 2026 05:59 AM IST | Updated: October 24, 2026 05:59 AM IST

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ കാ​ർ​ത്തി​ക​യെ​യും മ​റ്റു പ്ര​വ​ർ​ത്ത​ക​രെ​യും എ​ൻ​ടി​കെ പ്ര​വ​ർ​ത്ത​ക​ർ കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ.

കോ​യ​മ്പ​ത്തൂ​ർ: നാം ​ത​മി​ഴ​ർ ക​ക്ഷി (എ​ൻ​ടി​കെ) പ്ര​വ​ർ​ത്ത​ക​യും ധാ​രാ​പു​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന കാ​ർ​ത്തി​ക ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി.

തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ ധാ​രാ​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്ന​ത്.

കാ​ർ​ത്തി​ക, ഭ​ർ​ത്താ​വ് മു​രു​ക ച​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 12 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് ധാ​രാ​പു​രം പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ധാ​രാ​പു​രം ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഉ​മാ മ​ഹേ​ശ്വ​രി ഒ​മ്പ​തു​പേ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു. മ​റ്റു മൂ​ന്നു​പ്ര​തി​ക​ളാ​യ നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി വെ​ങ്ക​ടേ​ഷ്, ചെ​ന്നൈ സ്വ​ദേ​ശി ഗോ​കു​ൽ, കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി മോ​ഹ​ൻ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് വാ​ദം ന​ട​ക്കും.

ജ​യി​ൽ​മോ​ചി​ത​രാ​യ കാ​ർ​ത്തി​ക​യെ​യും മ​റ്റു പ്ര​വ​ർ​ത്ത​ക​രെ​യും സ്വീ​ക​രി​ക്കാ​ൻ എ​ൻ​ടി​കെ പ്ര​വ​ർ​ത്ത​ക​ർ കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ൽ എ​ത്തി​യി​രു​ന്നു.

Tags :

Recent News

Corehub Up