x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​റു​കാ​ര്‍​ക്ക് പ​ണ​മി​ല്ല; ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി നി​ല​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 10:31 PM IST | Updated: November 8, 2026 10:31 PM IST

ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​റ​ക്കി​യി​ട്ട പൈ​പ്പു​ക​ള്‍ റോ​ഡ​രി​കി​ല്‍ കാ​ടു​ക​യ​റിക്കിട​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ക​രാ​റു​കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ പ​ണ​മി​ല്ല; ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി ജ​ല​അ​ഥോ​റി​റ്റി ക​രാ​റു​കാ​രു​ടെ പ​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​ചെ​യ്ത ജോ​ലി​ക​ളു​ടെ പ​ണ​മാ​ണ് കു​ടി​ശി​ക​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ചെ​യ്ത ജോ​ലി​ക്ക് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​ ക​രാ​റു​കാ​ര്‍ പ​ണി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ​ണി​ക​ള്‍ പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ല​യി​ലു​ണ്ട്. ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ 361 പ​ദ്ധ​തി​ക​ളി​ല്‍ 214 എ​ണ്ണം പൂ​ര്‍​ത്തി​യാ​യ​താ​യി പ​റ​യു​ന്നു.

എ​ന്നാ​ല്‍, പൂ​ര്‍​ത്തി​യാ​യ പ​ദ്ധ​തി​ക​ളി​ല്‍ പോ​ലും ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പൈ​പ്പി​ട​ല്‍ ജോ​ലി​ക​ള്‍ 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ടാ​ങ്കു​ക​ളും ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ളും സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​ര്‍ പോ​ലും പ​ല​യി​ട​ത്തും ഒ​പ്പു​വ​ച്ചി​ട്ടി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ള്‍​ക്ക് ജ​ല​സ്രോ​ത​സ് ക​ണ്ടെ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളു​മു​ണ്ട്. ന​ദി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കി​ണ​റു​ക​ളും ശു​ദ്ധീ​ക​ര​ണ​ശാ​ല​യും നി​ര്‍​മി​ച്ചു വെ​ള്ളം എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ല​യി​ട​ത്തും പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

എ​ന്നാ​ല്‍, സ്രോ​ത​സ് ദു​ര്‍​ബ​ല​മെ​ന്നു ക​ണ്ട​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ള്‍ സം​യു​ക്ത​മാ​യി ജ​ല​സ്രോ​ത​സ് ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി. ശു​ദ്ധീ​ക​ര​ണ​ശാ​ല, വാ​ട്ട​ര്‍​ടാ​ങ്ക് തു​ട​ങ്ങി​യ​വ​യ്ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്‍​കാ​നാ​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ല​യി​ലു​ണ്ട്. പ​ല​യി​ട​ത്തും ഇ​റ​ക്കി​യി​ട്ട പൈ​പ്പു​ക​ള്‍ കാ​ടു​ക​യ​റിക്കിട​ക്കു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി പൈ​പ്പു​ക​ള്‍ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
പൈ​പ്പു​ക​ള്‍ കു​ഴി​ച്ചി​ടു​ക​യും ടാ​പ്പ് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ക​യും ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​യി​ട്ടി​ല്ല. കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം തു​ക സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച​താ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഈ ​പ​ണം വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി​യി​ല്‍ പ്രാ​ഥ​മി​ക ജോ​ലി​ക​ള്‍ ന​ട​ത്തി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഹി​തം പ​ദ്ധ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഖ​ജ​നാ​വി​ല്‍ പ​ണ​മി​ല്ലെ​ന്ന പേ​രി​ലാ​ണ് ക​രാ​റു​കാ​രു​ടെ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​ത്.

വ​ള്ളി​ക്കോ​ട്, നെ​ടു​മ്പ്രം, അ​യി​രൂ​ര്‍ എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ​ദ്ധ​തി 100 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യ​ത്. കേ​ന്ദ്ര ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തും സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ലെ ത​ട​സ​ങ്ങ​ളും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മാ​ണ് പ​ദ്ധ​തി​യെ ഈ ​അ​വ​സ്ഥ​യി​ല്‍ എ​ത്തി​ച്ച​തെ​ന്ന് എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് മു​ട്ടാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന ഇ​ത്ത​രം മെ​ല്ലെ​പ്പോ​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ടി​പ്പു​കേ​ടു മൂ​ല​മു​ണ്ടാ​യ​താ​ണ്. ക​രാ​റു​കാ​രു​ടെ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍​പ്പാ​ക്കാ​നും നി​ല​ച്ച ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പ​ണി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​രാ​രം​ഭി​ക്കാ​നും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ഷാ​ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ​സ്ഥാ​പ​ന ക​രാ​റു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ല

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടാ​റിം​ഗ് ജോ​ലി​ക​ള്‍ അ​ട​ക്കം ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ല. ടാ​റി​ന്‍റെ വി​ല​വ​ര്‍​ധ​ന​യാ​ണ് പ്ര​ധാ​ന കാ​ര​ണം. പൊ​തു​മ​രാ​മ​ത്ത് ക​രാ​ര്‍ ജോ​ലി​ക​ള്‍​ക്ക് ടാ​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കി​യെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​രാ​ര്‍ നി​ര​ക്കി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​രാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​യി. ഇ​തി​നൊ​പ്പം ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി കൂ​ടി ത​ട​സ​പ്പെ​ട്ട​തോ​ടെ ക​രാ​റു​കാ​ര്‍ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​നു​ശേ​ഷം ക​രാ​റു​കാ​ര്‍​ക്ക് പ​ണം ല​ഭി​ച്ചി​ട്ടേ​യി​ല്ല.

പൊ​തു​മ​രാ​മ​ത്ത് നി​ര​ക്ക് കൂ​ട്ടി​യെ​ങ്കി​ലും ന്യാ​യ​മാ​യ വ​ര്‍​ധ​ന ടാ​റി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​രാ​റു​കാ​ര്‍ പ​റ​യു​ന്നു. ഒ​രു​ബാ​ര​ല്‍ ടാ​റി​ന് 18,000 രൂ​പ​യാ​ണ് വി​ല. പൊ​തു​മ​രാ​മ​ത്ത് നി​ര​ക്ക് വ​ര്‍​ധി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​ത് 9000 രൂ​പ മാ​ത്ര​മാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 7000 രൂ​പ​യാ​ണ നി​ര​ക്ക്. സി​മ​ന്‍റി​നും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. 270 രൂ​പ​യാ​ണ് സി​മ​ന്‍റ് നി​ര​ക്ക്.

ക്ര​ഷ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ലും അ​ടി​ക്ക​ടി വ​ര്‍​ധ​ന​യാ​ണ്. ഇ​തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ജോ​ലി​ക​ള്‍ ആ​രും ഏ​റ്റെ​ടു​ക്കി​ല്ല. വ​ന്‍ പ്ര​തി​സ​ന്ധി​യി​ലാ​യ ക​രാ​റു​കാ​ര്‍ പു​തു​താ​യി ജോ​ലി ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. കു​ടി​ശി​ക കാ​ര​ണം ക​രാ​റു​കാ​ര്‍​ക്ക് ബാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് വാ​യ്പ​യും ജ​പ്തി ഭീ​ഷ​ണി​യും കാ​ര​ണം ക​രാ​റു​കാ​ര്‍ ഏ​റെ നി​രാ​ശ​യി​ലാ​ണെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്‌​ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി തേ​വ​രു​മു​റി​യി​ല്‍ പ​റ​ഞ്ഞു.

Tags : Jal Jeevan Mission Nattuvishesham DistrictNews DeepikaNews

Recent News

Corehub Up