നിയമസേവന ദിനാചരണത്തോടനുബന്ധിച്ചു ജെജെ ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് നിജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുക്കുന്നു.
പത്തനംതിട്ട: ജില്ലാതല നിയമസേവന ദിനാചരണവും പ്രതിജ്ഞയും നിയമ അവബോധ ബുക്ക് വിതരണവും ജുവനൈല്‍ ജസ്റ്റിസ് ബോര്ഡില്സംഘടിപ്പിച്ചു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്വം ഉയര്‍ത്തിപ്പിടിക്കണമെന്നും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും അര്‍ഹരുമായ ആളുകള്‍ക്ക് സൗജന്യ നിയമസഹായം എത്തിച്ചുനല്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും ഉദ്ഘാടനം ചെയ്ത് ജെജെ ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് നിജേഷ് കുമാര്‍ പറഞ്ഞു.
യോഗത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെംബര്‍ എം.എസ്. ദീപ് അധ്യക്ഷത വഹിച്ചു. ജെജെ ബോര്‍ഡ് മെംബര്‍ ഷാന്‍ രമേശ് ഗോപന്, അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ മിത്ര, ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ അമല, സീനിയര്‍ ബെഞ്ച് ക്ലാര്‍ക്ക് നിപുകുമാര്‍, ലീഗല്‍ സര്‍വീസസ് അഥോറിറ്റി ലീഗല്‍ എയ്ഡ് അഡ്വക്കേറ്റ് ഡയാന, കൗണ്‍സിലര്‍ ലീന, ശില്പ, ആശ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Principal Magistrate Nattuvishesham DistrictNews DeepikaNews