x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി കു​റ​കെ​ച്ചാ​ടി: ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 8, 2026 11:01 PM IST | Updated: November 8, 2026 11:01 PM IST

പ്രതീകാത്മക ചിത്രം

ഉ​ടു​മ്പ​ന്നൂ​ര്‍: കാ​ട്ടു​പ​ന്നി​ക​ള്‍ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ര്‍​ഥിക്കു പ​രി​ക്കേ​റ്റു. ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് മ​ല​യി​ഞ്ചി വാ​ര്‍​ഡ് മെം​ബ​റാ​യ പ​നി​ച്ചേ​ല്‍ പി.​ബി. മ​നോ​ജി​ന്‍റെ മ​ക​ന്‍ മി​ഥു​നാ​ണ് (18 ) പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

താ​മ​സ​സ്ഥ​ല​മാ​യ ചേ​ല​ക്കാ​ടി​നു പോ​കു​ന്ന​വ​ഴി​യി​ല്‍ പാ​ട്ട​യ്ക്ക​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​നു മു​ക​ളി​ലെ പു​ര​യി​ട​ത്തി​ല്‍​നി​ന്നു കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.  അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് മി​ഥു​ന്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണെ​ങ്കി​ലും കൈ​ക്കും കാ​ലി​നും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.  പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ​യാ​യി കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ​യെ​ത്തി വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Tags : Motorcyclist Injured Nattuvishesham DistrictNews DeepikaNews

Recent News

Corehub Up