x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി പ്ര​തി​ഷേ​ധം: പ്ര​മേ​യം പാ​സാ​ക്കി ഗ്രാ​മ​സ​ഭ

വെബ്ഡെസ്ക്
Published: November 8, 2026 11:07 PM IST | Updated: November 8, 2026 11:07 PM IST

പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ ചേ​ര്‍​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​റി​ക: ക​ണ്ണാ​ടി​ക​ണ്ടം, മാ​റി​ക മേ​ഖ​ല​യി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​നു ശ​ക്തി കൂ​ട്ടാ​നാ​യി പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് ഗ്രാ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. ഇ​രു​നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും എ​തി​ര്‍​പ്പു​ക​ളും ച​ര്‍​ച്ച ചെ​യ്തു. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ന്‍ കൊ​ച്ചു​കു​ടി​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ര്‍ ജ​യ്‌​സ​ണ്‍ മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ല്‍​ഷാ മ​ണി​ക​ണ്ഠ​ന്‍, അം​ഗ​ങ്ങ​ളാ​യ സാ​ജു വ​ര്‍​ഗീ​സ്, പു​ഷ്പ വി​ജ​യ​ന്‍, മേ​ഴ്‌​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജെ​ബോ​യ് മാ​ര്‍​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ല്‍, ഹെ​ഡ് ക്ല​ര്‍​ക്ക് റെ​ജി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ വാ​യു, ജ​ലം, മ​ണ്ണ്, കൃ​ഷി, കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍, ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം, പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ എ​ന്നി​വ​യ്ക്കു​ണ്ടാ​കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഗ്രാ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു. വ​രും​ത​ല​മു​റ​യു​ടെ സു​ര​ക്ഷ​യും നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു.

Tags : plywood factory Nattuvishesham DistrictNews DeepikaNews

Recent News

Corehub Up