നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂൾ കുട്ടികൾ അധ്യാപകർക്കൊപ്പം ജോയി വെട്ടിക്കുഴിയിൽ നിന്നു ട്രോഫി ഏറ്റുവാങ്ങുന്നു.
ചെറുതോണി: കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ നാരകക്കാനം സെന്റ് ജോസഫ് യുപി സ്കൂളിനു തിളക്കമാർന്ന വിജയം. വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലാണ് സ്കൂളിലെ എൽപി വിഭാഗം 65ൽ 65 പോയിന്റും നേടി ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും സ്വന്തമാക്കിയത്. 34 കുട്ടികൾ മാത്രം പഠിക്കുന്ന എൽപി വിഭാഗത്തിൽനിന്നു 10 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഉപജില്ലയിലെ 58 എൽപി സ്കൂളുകളോട് മത്സരിച്ചാണ് വലിയ വിജയം സ്വന്തമാക്കിയത്.
സ്കൂൾ മാനേജ്മെന്റിന്റെ പിന്തുണയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫിന്റെ നേതൃത്വവും കലോത്സവ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസിയാമോൾ ജോസിന്റെ ഏകോപനവും സഹ അധ്യാപകരുടെ പ്രവർത്തനവും രക്ഷിതാക്കളുടെയും കുട്ടികളുടെയും അകമഴിഞ്ഞ സഹകരണവുമാണ് വിജയത്തിന് ഇടയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
Tags : St. Joseph's UP School Nattuvishesham DistrictNews DeepikaNews