ദേശീയ, സംസ്ഥാന കായികമേളകളിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കും കായികാധ്യാപകനും കാല്‍വരി ഹൈസ്കൂളില്‍ സ്വീകരണം നല്കിയപ്പോള്.
കട്ടപ്പന: ദേശീയ, സംസ്ഥാന കായികമേളകളില്‍ സ്വര്‍ണമെഡല്‍ നേടിയ ജസ്ബിന് ജയിംസ്, സോബിന്‍ കെ. സെബാസ്റ്റ്യന്‍, കായികാധ്യാപകനായ ടിബിന്‍ ജോസഫ് എന്നിവരെ കാല്‍വരി ഹൈസ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനവും പുരസ്കാര വിതരണവും റോയി കെ. പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കൊച്ചു റാണി മാത്യു, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ബിജു, പഞ്ചായത്തംഗം ജോബിന് മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ. വിനീത് എന്നിവര്‍ പ്രസംഗിച്ചു.
Tags : Sports Festival winners Nattuvishesham DistrictNews DeepikaNews