x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: 15 വ​ര്‍​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

വെബ്ഡെസ്ക്
Published: November 8, 2026 10:51 PM IST | Updated: November 8, 2026 10:51 PM IST

രാ​ജീ​വ്

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 15 വ​ര്‍​ഷ​ത്തോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും നാ​ലു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. അ​യി​രൂ​ര്‍ വി​ല്ലേ​ജ് വെ​ള്ളി​യ​റ ക​ട​മാ​ന്‍​കു​ഴി കോ​ള​നി​യി​ല്‍ ക​ട​മാ​ന്‍​കു​ഴി​യി​ല്‍ രാ​ജീ​വ് (മു​ത്തു -52)നെ​യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജ് ഡോ​ണി തോ​മ​സ് വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്.

2010 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് പ്ര​തി ത​ന്‍റെ ഭാ​ര്യ​യാ​യ സി​ന്ധു​വി​നെ (34) തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ണി​മ​ല മേ​നോ​ന്‍ വീ​ട്ടി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​മേ​നോ​ന്‍റെ മ​ക​ളാ​ണ് സി​ന്ധു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്ത പ്ര​തി, 2011 ന​വം​ബ​ര്‍ 30ന് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 2024 ഡി​സം​ബ​ര്‍ 16ന് ​അ​ന്ന​ത്തെ കോ​യി​പ്രം സി​ഐ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ​എ​സ്‌​ഐ ഷി​ബു​രാ​ജ്, എ​സ്‌​സി​പി​ഒ ജോ​ബി​ന്‍ ജോ​ണ്‍, സി​പി​ഒ അ​രു​ണ്‍ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി വ​ര്‍​ഷ​ങ്ങ​ളോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​യെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​നാ​ക്കി​യ പൊ​ലി​സ് സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നും ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നും നി​ര്‍​ണാ​യ​ക​മാ​യി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ​ന്ധ്യ ടി. ​വാ​സു ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ എ​യ്ഡാ​യി ശൈ​ല​ജാ​ദേ​വി​യും സ്റ്റേ​ഷ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ എ​യ്ഡാ​യി അ​ഖി​ലും ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Case of murdering wife Nattuvishesham DistrictNews DeepikaNews

Recent News

Corehub Up