വെഎംസിഎ അഖിലലോക പ്രാര്‍ഥനാവാരം പത്തനംതിട്ട സബ് റീജിയന്‍തല ഉദ്ഘാടനം യാക്കൂബ് റമ്പാന് കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: നവീന കാലഘട്ടത്തിന് അനുസൃതമായി ദൈവവിളി ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് യാക്കൂബ് റമ്പാന് കോര്‍ എപ്പിസ്കോപ്പ. നന്നുവക്കാട് വൈഎംസിഎ പ്രാര്‍ഥനാവാരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈഎംസിഎ സബ് റീജണ്‍ ചെയര്മാന് ഫാ. ഷൈജു കുര്യന്റെ അധ്യക്ഷതയില്‍ പ്രശസ്ത വിദ്യാഭ്യാസ പ്രവര്ത്തകന് ഫാ.ഡോ. സി.കെ.രാജന് ന്യൂയോര്‍ക്ക് മുഖ്യപ്രഭാഷണം നടത്തി.
മുഖ്യ ചിന്താവിഷയമായ ഇത്തരം ഒരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ത്തോമ്മാ സഭ സുവിശേഷ പ്രസംഗസംഘം ലേഖക സെക്രട്ടറി സാം ചെമ്പകത്തില്‍ പ്രഭാഷണം നടത്തി. സബ് റീജണ്‍ ജനറല്‍ കണ്‍വീനര്‍ സ്കറിയ തോമസ്, മുന്‍ സബ് റീജണ്‍ ചെയര്മാന് ടി.എസ്. തോമസ്, ടി.എസ്. ജോര്‍ജ്, നന്നുവക്കാട് വൈഎംസിഎ പ്രസിഡന്റ് ആനി സജി, വൈഎംസിഎ സെക്രട്ടറി സാം എ. സാമുവല്‍, രാജു ജോണ്‍, ജെ.കെ.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.14 വരെ പത്തനംതിട്ട സബ് റീജണിന്റെ 15 വൈഎംസിഎകളില്‍ പ്രാര്‍ഥനാ വാരത്തോടനുബന്ധിച്ചുള്ള സുവിശേഷ പ്രഭാഷണങ്ങള്‍ നടത്തും.
Tags : Yakob Ramban Nattuvishesham DistrictNews DeepikaNews