x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ഷാ​രോ​ണ്‍ റേ​ച്ച​ല്‍ എ​ബി​ക്ക് സു​വ​ര്‍​ണ​ത്തി​ള​ക്കം

വെബ്ഡെസ്ക്
Published: November 8, 2026 10:44 PM IST | Updated: November 8, 2026 10:52 PM IST

ഷാ​രോ​ണ്‍ റേ​ച്ച​ല്‍ എ​ബി

പ​ത്ത​നം​തി​ട്ട: കി​ര്‍​ഗി​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബി​ഷേ​കേ​ക്കി​ല്‍ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യു​ള്ള നാ​ലാ​മ​ത് ഏ​ഷ്യ​ന്‍ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല​യാ​ളി പെ​ണ്‍​കു​ട്ടി ഷാ​രോ​ണ്‍ റേ​ച്ച​ല്‍ എ​ബി മൂ​ന്ന് സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യി.

ചെ​ന്നൈ​യി​ല്‍ സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് അ​ലൈ​ഡ് ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി കീ ​അ​ക്കൗ​ണ്ട്‌​സ് മാ​നേ​ജ​ര്‍ ആ​യി ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍ റ്റോ​ബീ​സ് ഭ​വ​നി​ല്‍ എ​ബി മാ​ത്യു (സാ​ബു) വി​ന്‍റെ​യും ചെ​ന്നൈ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ തി​രു​വ​ല്ല അ​മി​ച്ച​ക​രി മോ​ഴി​ച്ചേ​രി​ല്‍ കു​ടും​ബാം​ഗം എം. ​സി. മാ​മ്മ​ന്‍റെ ഏ​ക​മ​ക​ള്‍ റേ​ച്ച​ല്‍ മാ​മ്മ​ന്‍ എ​ബി(​റോ​സി​ലി)​യു​ടെ​യും മ​ക​ളാ​യ ഷാ​രോ​ണ്‍ റേ​ച്ച​ല്‍ എ​ബി ഇ​രു​പ​തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ റാ​പ്പി​ഡ്, ബ്ലി​റ്റ്‌​സ്, ക്‌​ളാ​സി​ക്ക​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി ബാ​ധി​ത​യാ​യി വീ​ല്‍​ചെ​യ​റി​ല്‍ ക​ഴി​യു​ന്ന ഷാ​രോ​ണ്‍ ഇ​തി​നോ​ട​കം നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ചെ​സി​നോ​ടു​ള്ള ഷാ​രോ​ണി​ന്‍റെ അ​തി​യാ​യ താ​ത്പ​ര്യം മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ളാ​ണ് ഷാ​രോ​ണ് പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ഷോ​ണ്‍ ഏ​ക​സ​ഹോ​ദ​ര​നാ​ണ്. ചെ​സ് ക​രി​യ​റി​ലെ പ​ര​മോ​ന്ന​ത നേ​ട്ട​മാ​യ ഫി​ഡെ ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ആ​ക​ണ​മെ​ന്ന സ്വ​പ്‌​ന​മാ​ണ് ഷാ​രോ​ണി​നു​ള്ള​ത്.

Tags : Eby shines with gold. Nattuvishesham DistrictNews DeepikaNews

Recent News

Corehub Up