x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: October 14, 2026 05:45 AM IST | Updated: October 14, 2026 05:45 AM IST

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി.

കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് (എ​ൻ​ക്യു​എ​എ​സ്) ല​ഭി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 91.02 ശ​ത​മാ​നം പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 29 ആ​യി. പൊ​തു​ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് എ​ൻ​ക്യു​എ​എ​സ്.

ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ട് മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യു​ടെ​യും മാ​ർ​ക്കി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​സ്ഥാ​പ​ന​മാ​യ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച​തി​ലൂ​ടെ​യും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ലൂ​ടെ​യു​മാ​ണ്‌ ദേ​ശീ​യ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എം.​എം ഹ​നീ​ഷ് പ​റ​ഞ്ഞു.


അ​ഭി​ന​ന്ദ​ന​വുമാ​യി എം​എ​ൽ​എ

കോ​ത​മം​ഗ​ലം: എ​ൻ​ക്യു​എ​എ​സ് അം​ഗീ​കാ​രം നേ​ടി​യ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യെ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

 

Tags : NattuVishesham DistrictNews

Recent News

Corehub Up