x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ​ക്കെ​ട്ടു സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ത​ട​സം: 30 ല​ക്ഷം മു​ട​ക്കി​യ ശൗ​ചാ​ല​യം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

വെബ് ഡെസ്ക്
Published: September 12, 2026 10:54 PM IST | Updated: September 12, 2026 10:54 PM IST

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ വ​ഴി​യി​ടം കാ​ടു​ക​യ​റി​യ നി​ല​യി​ൽ

ഉ​പ്പു​ത​റ: അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ശൗ​ചാ​ല​യം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.

2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷം ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്ന് 30 ല​ക്ഷം മു​ട​ക്കി​യാ​ണ് വ​ഴി​യി​ടം നി​ർ​മി​ച്ച​ത്. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം വൈ​ദ്യു​തി ക​ണ​ക്‌​ഷ​നെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഡാം ​സു​ര​ക്ഷാ വി​ഭാ​ഗം ത​ട​ഞ്ഞ​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്ത​ന​ച്ചു​മ​ത​ല വൈ​ദ്യു​തി വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വ​ഴി​യി​ടം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ശു​ചി​ത്വ മി​ഷ​നും ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് വ​ഴി​യി​ടം എ​ന്ന പേ​രി​ൽ ശൗ​ചാ​ല​യ​വും കോ​ഫീ ഹൗ​സും നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം വൈ​ദ്യു​തി​ക്കാ​യി വൈ​ദ്യു​തി വ​കു​പ്പി​നെ സ​മീ​പി​ച്ച​പ്പോ​ൾ അ​ണ​ക്കെ​ട്ടു സു​ര​ക്ഷാ വി​ഭാ​ഗം ഇ​തി​നെ ത​ട​സ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​വി​ടെ വെ​ള്ള​വും വെ​ളി​ച്ച​വും എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. വ​ഴി​യി​ടം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​യി.

അ​ണ​ക്കെ​ട്ടി​ന്‍റെ ഭൂ​മി കൈ​യേ​റി​യാ​ണ് ശൗ​ചാ​ല​യം നി​ർ​മി​ച്ച​തെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​ണ് അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം ത​ട​സം ഉ​ന്ന​യി​ച്ച​ത്.

അ​യ്യ​പ്പ​ൻ​കോ​വി​ൽ കാ​രി​വേ​ലി​ൽ ശ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് ശൗ​ചാ​ല​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ശ​ശി​യു​ടെ ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ടു.

ചെ​ല​വ​ഴി​ച്ച ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​മെ​ന്ന നി​ല​യാ​യ​പ്പോ​ൾ ജി​ല്ലാ ക​ള​ക്‌​ട​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. ജ​ല​വി​ഭ​വ വ​കു​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ഞ്ചി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​നു മു​ക​ളി​ലൂ​ടെ ജി​ല്ലാ ക​ള​ക്‌​ട​ർ അ​ധ്യ​ക്ഷ​നാ​യ റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് തൂ​ക്കു​പാ​ലം നി​ർ​മി​ച്ച​ത്.

ഇ​തി​നു സ​മീ​പ​ത്താ​ണ് വ​ഴി​യി​ടം നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ൽ ക​യ​റാ​നും ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ വി​ദൂ​ര ദൃ​ശ്യം കാ​ണാ​നും നൂ​റു ക​ണ​ക്കി​നു വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും തൂ​ക്കു​പാ​ല​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന് യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Toilet built

Recent News

Corehub Up