x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​ദ്യോ​ഗി​ക വാ​ഹ​നം ക​ട്ട​പ്പു​റ​ത്ത് : കൊ​ച്ചി ത​ഹ​സി​ൽ​ദാ​ർ​ക്ക് വാ​ഹ​ന​മി​ല്ല


Published: June 29, 2026 04:39 AM IST | Updated: June 29, 2026 04:39 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി : ക​ട​ല്‍​ക്ഷോ​ഭം ഉ​ള്‍​പെ​ടെ​യു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ അ​ല​ട്ടു​ന്ന കൊ​ച്ചി താ​ലൂ​ക്കി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ വാ​ഹ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ. ത​ഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മാ​ക​ട്ടെ തു​രു​മ്പെ​ടു​ത്ത് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ ക​ട്ട​പ്പു​റ​ത്താ​ണ്.

ചെ​ല്ലാ​ന​ത്ത് ക​ട​ല്‍​ക്ഷോ​ഭ സ​മ​യ​ങ്ങ​ളി​ല്‍ ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ല​മാ​ണ് വാ​ഹ​നം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ര്‍​ന്ന​ത്. പ​ല ത​വ​ണ പ​ണം ചെ​ല​വൊ​ഴി​ച്ച് അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും വാ​ഹ​നം വീ​ണ്ടും ത​ക​രാ​റി​ലാ​കു​ക​യാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ അ​ടി ഭാ​ഗം ഉ​ള്‍​പെ​ടെ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച അ​വ​സ്ഥ​യാ​ണ്.

ഈ ​വാ​ഹ​നം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ച​ക്രം ഊ​രി​പ്പോ​യ സാ​ഹ​ച​ര്യം വ​രെ​യു​ണ്ടാ​യി. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് ഏ​ത് സ​മ​യ​ത്തും വാ​ഹ​നം അ​നി​വാ​ര്യ​മാ​ണ്.
നേ​ര​ത്തേ കൊ​ച്ചി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പു​തി​യ വാ​ഹ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന്‍റെ ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.​

ക​ഴി​ഞ്ഞ കൊ​ച്ചി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലും അം​ഗ​ങ്ങ​ള്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up