മങ്കൊമ്പ്: കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ഡിജിറ്റലൈസേഷൻ ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രഘുപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഒരു മാസത്തിനുള്ളിൽ താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലയിലെയും മുഴുവൻ പുസ്തക രജിസ്റ്ററും ഡിജിറ്റൽ രേഖയിലാക്കുക എന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിന്ദ്രനാഥ് തായങ്കരി, സെക്രട്ടറി കെ.ജി. മോഹനൻ പിള്ള, സി.ആർ. വൽസല കുമാരി എന്നിവർ പ്രസംഗിച്ചു. സുധി കാർത്തികപ്പള്ളി, അനീഷ് കുമാർ എടത്വ, സുനിൽ മാരാരിക്കുളം എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
Tags : nattu vishesham One-day training