x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 22, 2026 11:21 PM IST | Updated: August 22, 2026 11:21 PM IST

ധ​ർ​മ​രാ​ജ്

വ​ണ്ടി​പ്പെ​രി​യാ​ർ: മ​ഞ്ജു​മ​ല വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ശു​മ​ല സ്വ​ദേ​ശി​യാ​യ ധ​ർ​മ​രാ​ജ് ആ​ണ് മ​രി​ച്ച​ത്.

വ​ണ്ടി​പ്പെ​രി​യ​റി​ൽ​നി​ന്ന് 55-ാം മൈ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ധ​ർ​മ​രാ​ജ് (45) സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ആ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ടു​ക​യും എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ധ​ർ​മ​രാ​ജ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ധ​ർ​മ​രാ​ജി​നെ പു​റ​ത്തെ​ടു​ത്ത​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​ശു​മ​ല പേ​ക്കാ​നം സ്വ​ദേ​ശി​യാ​യി​രു​ന്ന ധ​ർ​മ​രാ​ജ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് 55-ാ മൈ​ലി​ലേ​ക്കു സ്ഥ​ലം മാ​റി​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ല്കും.

Tags : Autorickshaw Collision Accident Bus LocalNews

Recent News

Corehub Up