വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികൾ
എടത്വ: കളര്‍കോട് വാഹനാപകടത്തിലെ വിദ്യാര്‍ഥികളുടെ ദാരുണാന്ത്യത്തിന് ഒരാണ്ട്. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ എടത്വ പള്ളിച്ചിറ ആല്വിന് ജോര്‍ജ് (19), കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ ശ്രീദീപ് വത്സന് (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ ബി. ദേവാനന്ദന് (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് അകാലത്തില്‍ പൊലിഞ്ഞത്.
കോളജിലെ ക്ലാസുകള്‍ക്കു ശേഷം സുഹൃത്തുകളൊന്നിച്ച് ആലപ്പുഴയില്‍ സിനിമ കാണാനിറങ്ങിയതാണ്. കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥികളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓർമദിനമായ ഇന്നു രാവിലെ 11ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയിലും ആല്‍വിന്റെ കല്ലറയിലും പ്രത്യേക പ്രാര്‍ഥന നടക്കും.