x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോതമംഗലത്ത് ഓ​പ്പ​ൺ ലൈ​ബ്ര​റി

വെബ് ഡെസ്ക്
Published: October 14, 2026 05:52 AM IST | Updated: October 14, 2026 05:52 AM IST

കോ​ത​മം​ഗ​ല​ത്ത് കേ​ര​ള​പ്പി​റ​വി 70-ാം വാ​ർ​ഷി​കാ​ഘോ​ഷം വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക പ്ര​വ​

കോ​ത​മം​ഗ​ലം: കേ​ര​ള​പ്പി​റ​വി​യു​ടെ 70-ാം വാ​ർ​ഷി​കം ന​വം​ബ​ർ ഒ​ന്നി​ന് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നം.

ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
വി​ദ്യാ​ർ​ഥി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഉ​പ​ന്യാ​സം, ലേ​ഖ​നം, ക​വി​ത തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. കോ​ത​മം​ഗ​ല​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ആ​ഘോ​ഷം വൈ​വി​ധ്യ​പൂ​ർ​ണ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഓ​പ്പ​ൺ ലൈ​ബ്ര​റി

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ കോ​ത​മം​ഗ​ല​ത്ത് ഓ​പ്പ​ൺ ലൈ​ബ്ര​റി ആ​രം​ഭി​ക്കും. ഇ​തി​നാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പു​സ്ത​ക​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്യും. കോ​ത​മം​ഗ​ല​ത്തെ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​നും അ​വ​രു​ടെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ​ക്ക് പൊ​തു​വേ​ദി​യൊ​രു​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കോ​ത​മം​ഗ​ല​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക​യും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം സാ​ഹി​ത്യ-​ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യ വേ​ദി​യൊ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ​റ​ഞ്ഞു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up