x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യം പ​ദ്ധ​തി ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

വെബ് ഡെസ്ക്
Published: November 21, 2026 07:23 AM IST | Updated: November 21, 2026 07:23 AM IST

ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം.

ഒ​റ്റ​പ്പാ​ലം: വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലും ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യം പ​ദ്ധ​തി​യി​ലെ അ​നി​ശ്ചി​ത​ത്വം നീ​ങ്ങി​യി​ല്ല. 2013ൽ ​ഉ​യ​ർ​ന്ന ആ​ശ​

യം, 2021- 22 ബ​ജ​റ്റി​ൽ 10 കോ​ടി​രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി.

എ​ന്നി​ട്ടും താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ ഒ​റ്റ​പ്പാ​ല​ത്ത് ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ സ്റ്റേ​ഡി​യം എ​ന്ന സ്വ​പ്നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ക​ണ്ണി​യം​മ്പു​റം സ​ർ​ക്കാ​ർ ബ​ധി​ര​സ്കൂ​ൾ അ​ധി​കൃ​ത​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം വ​രു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ​രാ​തി.

കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സ്ഥ​ലം ആ​ദ്യം ക​ണ്ടെ​ത്തി​യ​ശേ​ഷം മാ​ത്രം നി​ർ​മാ​ണം തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്നു ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു.


ഇ​തോ​ടെ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ. ആ​ദ്യം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​യി​ട്ടാ​യി​രു​ന്നു പ​ദ്ധ​തി.

പി​ന്നീ​ടാ​ണ് ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ ഒ​റ്റ​പ്പാ​ലം സ്റ്റേ​ഡി​യം എ​ന്ന പേ​രി​ൽ പ​ദ്ധ​തി മാ​റ്റി​യ​ത്. 21,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള സ്റ്റേ​ഡി​യ​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

ആ​റ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട്, വോ​ളി​ബോ​ൾ- ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടു​ക​ൾ, റാം​പ് സൗ​ക​ര്യം, വ​സ്ത്രം മാ​റാ​നു​ള്ള മു​റി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫീ​സ് മു​റി, ഏ​ക​ദേ​ശം 1,000 കാ​ണി​ക​ൾ​ക്ക് ക​ളി കാ​ണാ​നു​ള്ള സൗ​ക​ര്യം, ചു​റ്റു​മ​തി​ൽ, സോ​ളാ​ർ സം​വി​ധാ​നം, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

കാ​യി​ക​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. എ​ല്ലാ​വി​ധ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വോ​ടെ കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം എ​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ക​ളി​സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ പ​തി​റ്റാ​ണ്ടി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കൂ.

Tags : Ottapalam Stadium Project NattuVishesham DistricteNews

Recent News

Corehub Up