ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഗെയിംസ് മത്സരങ്ങളിൽ മെഡലുകൾ നേടിയ ശ്രീരാമ സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ.
കോയമ്പത്തൂർ: മുഖ്യമന്ത്രിയുടെ ട്രോഫിക്കായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന കായികമത്സരങ്ങളിൽ മെഡലുകൾ നേടി ശ്രദ്ധേയ നേട്ടം കൈവരിച്ച് ശ്രീരാമകൃഷ്ണ സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ.
ഒൻപതാം ക്ലാസ് വിദ്യാർഥിനി പി. അഭിരുത്ര ജില്ലാതല വുഷു ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി. തുടർന്ന് കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല മത്സരത്തിലും വെള്ളിമെഡൽ സ്വന്തമാക്കി.
ജില്ലാതലത്തിൽ 2,000 രൂപയും സംസ്ഥാനതലത്തിൽ 75,000 രൂപയും സമ്മാനത്തുകയായി ലഭിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിനി സി.ആർ. റിയ എട്ടിമടൈ അമൃത വിദ്യാലയത്തിൽ നടന്ന നീന്തൽ മത്സരത്തിൽ 100, 200 മീറ്റർ ബാക്ക്സ്ട്രോക്ക് ഇനങ്ങളിൽ രണ്ട് വെങ്കലമെഡലുകൾ നേടി.
പതിനൊന്നാം ക്ലാസ് വിദ്യാർഥി ആർ.ഡി. സർവേഷ് കുമാർ പൊള്ളാച്ചിയിൽ നടന്ന മുഖ്യമന്ത്രിയുടെ ട്രോഫി മത്സരത്തിൽ വെങ്കലമെഡലും 1,000 രൂപ സമ്മാനത്തുകയും നേടി. സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, കായികവിഭാഗം, പരിശീലകർ എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
Tags :