പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാന്പ്യന്മാരായ നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ടീം കീരീടവുമായി.
പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 602 പോയിന്റുമായി നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യന്മാരായി. 547 പോയിന്റ് നേടിയ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. 426 പോയിന്റോടെ മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം നേടി.
കൊട്ടുവള്ളിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു അഞ്ച് ദിവസം നീണ്ട കലാമേള. സമാപന സമ്മേളനം മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷനായി.
Tags : Paravur Sub-district Arts Festival NattuVishesham DistricteNews