പ്രതീകാത്മക ചിത്രം
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32ാം മൈലിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചു. യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Parcel lorry