x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ങ്കാ​ളി​ത്ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ: ജി​ല്ല​യ്ക്ക് വി​പു​ല സാ​ധ്യ​തക​ളെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ്ഡസ്ക്
Published: November 8, 2026 12:02 AM IST | Updated: November 8, 2026 12:02 AM IST

തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെന്‍ററിൽ ന​​ട​​ന്ന സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡി​​ന്‍റെ പ​​തി​​ന​​ഞ്ചാം പ​​ഞ്ച​​വ​​ത്സ​​ര പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ​​ത​​ല ആ​​ശ​​യ രൂ​​പീ​​ക​​ര​​ണ യോ

കോ​​ട്ട​​യം: പ​​ങ്കാ​​ളി​​ത്ത സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യ്ക്കു വി​​പു​​ല​​മാ​​യ സാ​​ധ്യ​​ത​​ക​​ളു​​ണ്ടെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്. ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ന്ന 2027 മു​​ത​​ല്‍ 2032 വ​​രെ​​യു​​ള്ള പ​​തി​​ന​​ഞ്ചാം പ​​ഞ്ച​​വ​​ത്സ​​ര പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡ് സം​​ഘ​​ടി​​പ്പി​​ച്ച ജി​​ല്ലാ​​ത​​ല ആ​​ശ​​യ രൂ​​പീ​​ക​​ര​​ണ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ടൂ​​റി​​സം മേ​​ഖ​​ല​​യി​​ല​​ട​​ക്കം പ്ര​​വാ​​സി​​ക​​ളെ ഉ​​ള്‍​പ്പെ​​ടു​​ത്തി നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ള്‍ ജി​​ല്ല​​യി​​ല്‍ ന​​ട​​പ്പാ​​ക്കാ​​ന്‍ ക​​ഴി​​യും.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​ഴ്സിം​​ഗ് പ​​ഠ​​നം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ജി​​ല്ല​​യാ​​ണ് കോ​​ട്ട​​യം. സം​​സ്ഥാ​​ന​​ത്തു കൂ​​ടു​​ത​​ല്‍ ന​​ഴ്സിം​​ഗ് കോ​​ള​​ജു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യ്ക്കും മി​​ക​​ച്ച പ​​രി​​ഗ​​ണ​​ന ല​​ഭി​​ക്ക​​ണം. ടൂ​​റി​​സം, കാ​​ര്‍​ഷി​​ക മേ​​ഖ​​ല, റ​​ബ​​ര്‍ അ​​ധി​​ഷ്ഠി​​ത വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍, സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല, വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യം, വി​​വ​​ര​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ തു​​ട​​ങ്ങി നി​​ര​​വ​​ധി മേ​​ഖ​​ല​​ക​​ളി​​ല്‍ ജി​​ല്ല​​യ്ക്കു മു​​ന്നേ​​റാ​​ന്‍ ക​​ഴി​​യും.

റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​നൊ​​പ്പം മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണ​​ത്തി​​നും വി​​പ​​ണ​​ന​​ത്തി​​നും കൂ​​ടു​​ത​​ല്‍ പ്രാ​​ധാ​​ന്യം ന​​ല്‍​ക​​ണം. സ​​ര്‍​ക്കാ​​ര്‍, പൊ​​തു-​​സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല എ​​ന്നി​​വ​​യു​​ടെ കീ​​ഴി​​ല്‍ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യി കി​​ട​​ക്കു​​ന്ന ഭൂ​​മി​​യും കെ​​ട്ടി​​ട​​ങ്ങ​​ളും ഉ​​ള്‍​പ്പടെ​​യു​​ള്ള ആ​​സ്തി​​ക​​ള്‍ ക​​ണ്ടെ​​ത്തി അ​​വ​​യു​​ടെ സാ​​ധ്യ​​ത​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും മോ​​ന്‍​സ് ജോ​​സ​​ഫ് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.
നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ കെ.​​എം. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍, കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, എം​​എ​​ല്‍​എ​​മാ​​രാ​​യ എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍, റോ​​ണി കെ. ​​ബേ​​ബി, കെ. ​​ബി​​നി​​മോ​​ന്‍, വി​​നു ജോ​​ബ് കു​​ഴി​​മ​​ണ്ണി​​ല്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ, സംസ്ഥാന ആ​​സൂ​​ത്ര​​ണ ബോ​​ര്‍​ഡ് അം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​പി.​​പി. ബാ​​ല​​ന്‍, ശ്രീ​​ധ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, വ​​രു​​ണ്‍ സ​​ന്തോ​​ഷ്, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ പി.​​എ. അ​​മാ​​ന​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ജി​​ല്ല​​യി​​ലെ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധ്യ​​ക്ഷ​​ന്‍​മാ​​രും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ വി​​ദ​​ഗ്ധ​​രും ആ​​ശ​​യ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചു.

Tags : Participatory Economy nattuvishesham district news deepika news District Holds Vast Potential

Recent News

Corehub Up