x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​ര​ന്‍ ബ​സി​ല്‍​നി​ന്നു വീ​ണുമ​രി​ച്ച സം​ഭ​വം: ഡ്രൈ​വ​ര്‍​ക്ക് ത​ട​വു​ശി​ക്ഷ


Published: December 16, 2025 07:38 AM IST | Updated: December 16, 2025 07:38 AM IST

കൊ​ച്ചി: അ​മി​ത​വേ​ഗ​ത​യും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും മൂ​ലം സ്വ​കാ​ര്യ ബ​സി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ഡ്രൈ​വ​ര്‍​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ.

പെ​രു​മ്പാ​വൂ​ര്‍ കൊ​മ്പ​നാ​ട് പാ​ണി​യേ​ലി ത​ട​ങ്ങ​ടം വീ​ട്ടി​ല്‍ ടി.​കെ.​ഷി​ബു​വി​നാ​ണ് എ​റ​ണാ​കു​ളം ഒ​ന്നാം ക്‌​ളാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ആ​റ് മാ​സം ത​ട​വും 1000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

2014 ജൂ​ണ്‍ പ​ത്തി​ന് പാ​ലാ​രി​വ​ട്ട​ത്ത് അ​പ​ക​ട​ത്തി​ല്‍ എ​റ​ണാ​കു​ളം സി​റ്റി ഈ​സ്റ്റ് ട്രാ​ഫി​ക് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​സി.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​സ്. സൈ​ജു ഹാ​ജ​രാ​യി.

Tags : nattu vishesham Passenger dies falling from bus:

Recent News

Corehub Up