നെടുങ്കണ്ടം: നെടുങ്കണ്ടത്ത് സ്കൂട്ടര് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില് ഇടിച്ച് യുവാവ് മരിച്ചു. നെടുങ്കണ്ടം ഗുരുനഗര് മാളിയേക്കല് പരേതനായ രാജുവിന്റെ മകന് അഭിജിത്ത്(20) ആണ് മരിച്ചത്. കുമളി - മൂന്നാര് ഹൈവേയില് നെടുങ്കണ്ടം കോടതിക്ക് സമീപം ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
ഇന്ത്യന് ഓയില് പെട്രോള് പമ്പിലെ ജീവനക്കാരനായ അഭിജിത്ത്, പമ്പില് എത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പോകുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലും തെരുവുവിളക്ക് സ്ഥാപിച്ച പോസ്റ്റിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. തലയടിച്ച് വീണ അഭിജിത്തിനെ ഉടന്തന്നെ നാട്ടുകാര് കല്ലാറിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കിയ മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചു. സോഫിയയാണ് മാതാവ്.