വണ്ടിപ്പെരിയാർ: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബസ് ഇടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. വാളാർഡി പൊതുശ്മശാനത്തിന് സമീപം ഓട്ടോറിക്ഷ നിർത്തി ആളെ കയറ്റുന്നതിനിടെ കുമളിയിൽനിന്നു കോട്ടയത്തേക്കുപോയ സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പുറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയും യാത്രക്കാരിയായ 62 -ാം മൈലിൽ താമസക്കാരിയായ മിൽമ പാൽ സൊസൈറ്റി ജീവനക്കാരി അനിതകുമാരി(48 )ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
ചുരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : nattu vishesham Passenger injured bus hits