എരുമേലി: ബസിൽനിന്നിറങ്ങുമ്പോൾ യാത്രക്കാരിയുടെ കാലിൽ ബസിന്റെ ചക്രം കയറി. എരുമേലി പത്തിക്കാവ് മങ്ങാട്ടുകാവിൽ കമലമ്മ (66)യുടെ കാലിലാണ് ബസിന്റെ ചക്രം കയറിയിറങ്ങിയത്.
ഇന്നലെ വൈകുന്നേരം 4.30ന് എരുമേലി ജംഗ്ഷനിലാണ് സംഭവം. ബസിൽനിന്നിറങ്ങുമ്പോൾ നിലത്തുവീണ വയോധികയെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷക്കാർ പിടിച്ചുമാറ്റിയെങ്കിലും കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
ഉടൻതന്നെ ബസ് ജീവനക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളത്തു ജോലി കഴിഞ്ഞ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് അപകടമുണ്ടായത്.
Tags : local nattuvishesham Passenger injured