പയ്യന്നൂര്‍ സെന്റ് മേരീസ് സ്കൂളില്‍ നടന്നുവന്ന പയ്യന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്
പയ്യന്നൂര്‍: നാലു ദിവസങ്ങളിലായി പയ്യന്നൂര്‍ സെന്റ് മേരീസ് സ്കൂളില്‍ നടന്നുവന്ന 65 -ാമത് പയ്യന്നൂര്‍ ഉപജില്ല കേരള സ്കൂള്‍ കലോത്സവം സമാപിച്ചു. 95 വിദ്യാലയങ്ങളില്‍ നിന്നുള്ള 7500 ഓളം പ്രതിഭകളുടെ ആവേശം നിറഞ്ഞ മത്സര വേദികള്‍ക്ക് ഇതോടെ തിരശീല വീണു.എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നീ വിഭാഗങ്ങളിലായുള്ള സംസ്കൃതോത്സവം, അറബിക് കലോത്സവം, ജനറല്‍ കലോത്സവം എന്നീ വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണു നാലു ദിവസങ്ങളിലായി 12 വേദികളില്‍ നടന്നത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്മാന് സരിന് ശശി വിശിഷ്ട വ്യക്തികളെ ആദരിച്ചു. അഭിനേത്രി സിനി ഏബ്രഹാം മുഖ്യാതിഥിയായി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.പി. മോഹനന്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍, സംഘാടക സമിതി ചെയര്മാന് സരിന് ശശി, ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ റെജി ജോസഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിസ്റ്റര്‍ ജീവ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Sub-district Arts Festival nattuvishesham district news deepika news Payyannur Sub-district Arts Festival