x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ള്‍​ക്ക് ഇ​രു​ട്ട​ടി​ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് തീ​വി​ല

വെബ് ഡെസ്ക്
Published: November 4, 2026 01:26 AM IST | Updated: November 4, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: വി​പ​ണി​യി​ല്‍ മു​ന്‍​പെ​ങ്ങു​മി​ല്ലാ​ത്ത വി​ല​ക്ക​യ​റ്റം വ്യാ​പാ​ര​ത്തെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ താ​ളം​തെ​റ്റി​ക്കു​ന്നു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് ഓ​രോ ദി​വ​സ​വും വി​ല​ക്ക​യ​റ്റ​മാ​ണ്. വി​ല​സ്ഥി​ര​ത​യി​ല്ലാ​ത്ത​ത് പ്ര​ധാ​ന പ്ര​ശ്‌​നം. ന​വം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​യ​പ്പോ​ഴേ​ക്കും ഓ​രോ സാ​ധ​ന​ങ്ങ​ള്‍​ക്കും 10 മു​ത​ല്‍ 25 രൂ​പ​യു​ടെ വ​രെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ബി​രി​യാ​ണി വയ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ജോ​ക്ക​ര്‍ അ​രി​യു​ടെ വി​ല 60 രൂ​പ​യി​ല്‍നി​ന്ന് 80 രൂ​പ​യാ​യാ​ണ് ഉ​യ​ര്‍​ന്ന​ത്. സാ​ധാ​ര​ണ അ​രി​യാ​യ ഗോ​പു​ര​ത്തി​ന്‍റെ വി​ല 42ല്‍നി​ന്ന് 47 രൂ​പ​യാ​യും വൈ​റ്റ് ആ​ന്‍​ഡ് വൈ​റ്റ് ബ്രാ​ന്‍​ഡ് 44 രൂ​പ​യി​ല്‍നി​ന്ന് 51 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

പ​ഞ്ച​സാ​ര വി​ല വീ​ണ്ടും കൂ​ടി 58 രൂ​പ​യി​ലെ​ത്തി. വ​ന്‍​പ​യ​ര്‍, പ​രി​പ്പ്, ക​ട​ല എ​ന്നി​വ​യു​ടെ വി​ല​യെ​ല്ലാം 80-90 രൂ​പ​യി​ല്‍നി​ന്ന് ഒ​രേ​പോ​ലെ 120 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഉ​ഴു​ന്ന് കി​ലോ​ഗ്രാ​മി​ന് 120 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 140 രൂ​പ​യാ​യി. ന​ല്ല വെ​ളി​ച്ചെ​ണ്ണ​ക്ക് 280 രൂ​പ​യാ​യി കു​റ​ഞ്ഞി​രു​ന്ന​ത് വീ​ണ്ടും കൂ​ടി 320 രൂ​പ​യി​ലെ​ത്തി.

പ​ച്ച​ക്ക​റി​ക​ള്‍​ക്കു പൊ​ള്ളു​ംവി​ല

അ​രി​ക്കും പ​ല​വ്യ​ഞ്ജ​ന​ത്തി​നു​മൊ​പ്പം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഒ​രു​മാ​സം മു​ന്‍​പ് വ​രെ 35 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​വാ​ള​ക്ക് 70 രൂ​പ വ​രെ​യാ​യി. ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​ച്ച് 70 രൂ​പ​യി​ല്‍നി​ന്ന് 150-ലെ​ത്തി. വെ​ണ്ട​ക്ക (30ല്‍നി​ന്ന് 60-70), ഇ​ള​വ​ന്‍ (10ല്‍നി​ന്ന് 35), പ​ട​വ​ലം (20ല്‍നി​ന്ന് 45), ചേ​ന (20ല്‍നി​ന്ന് 40) എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​വ​ര്‍​ധ​ന. മു​രി​ങ്ങാ​ക്കാ​യു​ടെ വി​ല​യും ഇ​ര​ട്ടി​യാ​യി. നേ​ന്ത്ര​പ്പ​ഴ​ത്തി​ന് കി​ലോ​ഗ്രാ​മി​ന് 55 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 80രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യം

ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന്‍റെ വി​പ​ണി​യി​ല്‍ ആ​ര്‍​ക്കും എ​പ്പോ​ഴും തോ​ന്നി​യ​പോ​ലെ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്താ​ന്‍ ക​ഴി​യു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ വി​പ​ണി​യി​ലെ ഇ​ട​പെ​ട​ല്‍ ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​താ​ണ് വി​ല​വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മെ​ന്ന് നി​ല​മ്പൂ​രി​ലെ പ്ര​മു​ഖ മൊ​ത്ത​വ്യാ​പാ​രി​യാ​യ എ.​എ​ച്ച്. ബാ​ബു പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കി​യാ​ല്‍ വി​ല​യി​ല്‍ വ​ലി​യ തോ​തി​ല്‍ കു​റ​വു​ണ്ടാ​ക്കാ​ന്‍ ക​ഴി​യും. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ പേ​രി​ല്‍ ലോ​ക​ത്തെ മി​ക്ക രാ​ജ്യ​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് മ​റ്റൊ​രു കാ​ര​ണം.

Tags :

Recent News

Corehub Up