x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ല്‍​പ്പെ​ട്ട് ഒരാൾക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 1, 2026 03:23 AM IST | Updated: August 1, 2026 03:23 AM IST

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ല്‍​പ്പെ​ട്ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി രാ​മ​ച​ന്ദ്ര സു​ബ്ബ​യ്ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
എ​റു​ണാ​കു​ള​ത്തേ​ക്കു​ള്ള നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സ് ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തി​യ​പ്പോ​ള്‍ രാ​മ​ച​ന്ദ്ര സു​ബ്ബ​യ്യ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​നിന്‍റെ എ​ന്‍​ജി​ന്‍ ത​ട്ടി​യാ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ട്രെ​യി​നി​ന്‍റെ അ​ടി​യി​ല്‍​പ്പെ​ടാ​ഞ്ഞ​ത് കൊ​ണ്ടാ​ണ് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കാ​തി​രു​ന്ന​ത്. ആ​ര്‍​പി​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്നു നാ​ഗ​ര്‍​കോ​വി​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Tags : Nattuvishesham Districtnews Person injured

Recent News

Corehub Up