x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പ് പൊ​ട്ടി; റോ​ഡി​ല്‍ കു​ടി​വെ​ള്ള​മൊ​ഴു​കു​ന്നു


Published: January 20, 2026 12:39 AM IST | Updated: January 20, 2026 12:39 AM IST

‌ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണ - ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ല്‍ ക​ച്ചേ​രി​വ​ള​പ്പി​നു​സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കാ​ന്‍ തു​ട​ങ്ങി ഒ​രാ​ഴ്ച​യാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ ന​ട​പ​ടി​യി​ല്ല.

ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന ഏ​റെ ജ​ന​ത്തി​ര​ക്കു​ള്ള റോ​ഡ് മു​ഴു​വ​ന്‍​സ​മ​യ​വും വെ​ള്ള​ക്കെ​ട്ടാ​യ അ​വ​സ്ഥ​യാ​ണ്. പ​ള്ളി​വേ​ട്ട ആ​ല്‍​ത്ത​റ പ​രി​സ​ര​ത്ത് വെ​ള്ളം​കെ​ട്ടി​നി​ന്ന് ഈ ​ഭാ​ഗ​ത്ത് റോ​ഡി​ലെ ടൈ​ലു​ക​ള്‍ ഇ​ള​കി​ത്തു​ട​ങ്ങി. ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​പോ​കു​ന്ന സ​മ​യ​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് വെ​ള്ളം​തെ​റി​ക്കു​ന്ന​തും പ​തി​വാ​യി.

പൊ​ട്ടി​യ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. ഷോ​ള​യാ​ര്‍ - മ​തി​ല​കം സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​തി​യാം​കു​ള​ങ്ങ​ര ക്ഷേ​ത്രം റോ​ഡ് ക​ഴി​ഞ്ഞ് അ​രി​പ്പാ​ലം സെ​ന്‍റ​റി​ലേ​ക്കു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് മൂ​ന്നു​കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ റോ​ഡി​ല്‍ ക​ല്‍​പ്പ​റ​മ്പ് സ​ങ്കേ​ത​ത്തി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ട്ടി​യ​ത്. തു​ട​ര്‍​ന്നാ​ണ് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്. തൃ​ശൂ​ര്‍ - കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ വെ​ള്ളാ​ങ്ങ​ല്ലൂ​രി​ല്‍​നി​ന്ന് തി​രി​ഞ്ഞ് അ​രി​പ്പാ​ലം വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് പോ​കു​ന്ന​ത്.

വാഹ​ന​ത്തി​ര​ക്കു​മൂ​ലം പൈ​പ്പു​പൊ​ട്ടി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത്ത​ന്നെ റോ​ഡി​ല്‍​നി​ന്ന് മെ​റ്റ​ലും ടാ​റും അ​ട​ര്‍​ന്നു​പോ​യി വ​ലി​യ കു​ഴി​ക​ള്‍ രൂ​പം കൊ​ള്ളു​ക​യാ​യി​രു​ന്നു. പ​മ്പിം​ഗ് നി​ര്‍​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല.

ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Tags : Pipe bursts nattuvishesham local news

Recent News

Corehub Up