x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാം​ത​വ​ണ കു​ഴി​ച്ച​പ്പോ​ൾ പൈ​പ്പ് ക​ണ്ടെ​ത്തി : വേ​ട്ട​മു​ക്കി​ലെ കു​ടി​വെ​ള്ള പ്ര​ശ്നത്തിന് പരിഹാരമായി


Published: July 12, 2026 06:50 AM IST | Updated: July 12, 2026 06:50 AM IST

വേ​ട്ട​മു​ക്ക്-​ഇ​ലി​പ്പോ​ട് റോ​ഡി​ൽ ആ​റാം ത​വ​ണ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ശേ​ഷം മ​ണ്ണി​ട്ടു​മൂ​ടി മ​ര​ച്ചി​ല്ല​ക​ൾ നാ​ട്ടി​യി​രി​ക്കു​ന്നു.

പേ​രൂ​ര്‍​ക്ക​ട: അ​ഞ്ചു​ത​വ​ണ റോ​ഡ് കു​ഴി​ച്ചി​ട്ടും കാ​ണാ​തി​രു​ന്ന പൈ​പ്പ് ആ​റാം​ത​വ​ണ​ത്തെ കു​ഴി​ക്ക​ലി​ൽ ക​ണ്ടെ​ത്തി. വാ​ട്ട​ർ അ​ഥോ​റി​റ്റി പി​ടി​പി ന​ഗ​ർ സെ​ക്‌​ഷ​ൻ പ​രി​തി​യി​ൽ​പ്പെ​ടു​ന്ന വേ​ട്ട​മു​ക്ക്-​ഇ​ലി​പ്പോ​ട് റോ​ഡി​ലെ പൈ​പ്പ് പൊ​ട്ട​ലി​നാ​ണ് പ​രി​ഹാ​ര​മാ​യ​ത്.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ ഈ ​ഭാ​ഗ​ത്ത് അ​ഞ്ചു​ത​വ​ണ പൈ​പ്പ് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്തു​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ൽ ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ നി​ര​ന്ത​രം പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വീ​ണ്ടും റോ​ഡു കു​ഴി​ക്കാ​ൻ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കു​പ്ര​സി​ദ്ധി നേ​ടി​യ വേ​ട്ട​മു​ക്കി​ല്‍ പാ​ര്‍​ക്ക് മു​ത​ല്‍ ഒ​രു കി​ലോ​മീ​റ്റ​റോ​ളം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​ര്‍​നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം കു​ഴി​ച്ച ഭാ​ഗം മ​ണ്ണി​ട്ടു​മൂ​ടി ചെ​ടി​ക​ളു​ടെ ശാ​ഖ​ക​ള്‍ നാ​ട്ടി​യ​ശേ​ഷം തൊ​ഴി​ലാ​ളി​ക​ള്‍ അ​ന്നു സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പൊ​ട്ടി​യ പൈ​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വീ​ണ്ടും അ​ടു​ത്ത​ദി​വ​സം റോ​ഡി​ന്‍റെ മ​റ്റൊ​രു​ഭാ​ഗം കു​ഴി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തു പ​ല​യാ​വ​ര്‍​ത്തി തു​ട​ര്‍​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ഞ്ചാ​മ​ത്തെ റോ​ഡ് കു​ഴി​ക്ക​ല്‍. എ​ന്നി​ട്ടും പൊ​ട്ടി​യ പൈ​പ്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തോ​ടെ ഗ​തി​കെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി മ​തി​യാ​ക്കി സ്ഥ​ലം​വി​ട്ടു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു​പോ​യ​തോ​ടെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച തു​ട​ങ്ങു​ക​യും റോ​ഡി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ വീ​ഴാ​ൻ തു​ട​ങ്ങു​ക​യും വാ​ഹ​ന​ങ്ങ​ൾ പ​തി​ക്കു​ക​യും ചെ​യ്ത​തോ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​കു​ക​യു​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ആ​റാം ത​വ​ണ​ത്തെ കു​ഴി​ക്ക​ലി​ൽ പൈ​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന പി​വി​സി ലൈ​നി​ൽ ആ​യി​രു​ന്നു ചോ​ർ​ച്ച​യെ​ന്നും ജോ​യി​ന്‍റി​ലു​ണ്ടാ​യ ചോ​ർ​ച്ച പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം നി​ര​ന്ത​ര​മു​ള്ള കു​ഴി​ക്ക​ൽ മൂ​ലം ത​ക​ർ​ന്ന റോ​ഡി​ന്‍റെ പ​ല​യി​ട​ത്തും മ​ര​ച്ചി​ല്ല​ക​ൾ നാ​ട്ടി​യി​രി​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ര​ഗ​താ​ഗ​ത​വും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up