മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച പൊലിസുകാരെ മുഹമ്മദ് ഷിയാസ് എംഎൽഎയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ.
ചെല്ലാനം : മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അർഹരായ ചെല്ലാനം സ്വദേശികളായ പൊലിസ് ഉദ്യോഗസ്ഥർക്ക് ചെല്ലാനത്ത് ആദരവ് നല്കി. സിനീയർ സിവിൽ പൊലിസ് എഡ്വിവിൻ റോസ്, കണ്ണമാലി എഎസ് ഐ എം. ബിന്ദു എന്നിവരെയാണ് ആദരിച്ചത്.
പള്ളൂരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലീറ്റസ് പുന്നയ്ക്കലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് സമ്മേളനം മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലീറ്റസ് പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി തോപ്പിൽ, ബാസ്റ്റിൻ കല്ലുവീട്ടിൽ, ഷിജി തയ്യിൽ എന്നിവർ പ്രസംഗിച്ചു.