x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൊ​ക്ലി​യി​ൽ പോ​ലീ​സ് റെ​യ്‌​ഡ്: സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തി​യ 63.78 ല​ക്ഷം പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 25, 2026 01:18 AM IST | Updated: July 25, 2026 01:18 AM IST

പി​ടി​കൂ​ടി​യ പ​ണം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു.

ത​ല​ശേ​രി: ഇ​ട​യി​ൽ പീ​ടി​ക വെ​ള്ളാ​ച്ചേ​രി​ക്കു സ​മീ​പം ചൊ​ക്ലി പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 63,78,750 രൂ​പ പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തു​ക​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​യാ​ട്ടെ പ്രി​യ​ങ്ക സ്വ​ർ​ണ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ പ്രി​യ​ങ്ക​വ​ച​ൻ ദ​ത്ത​ത്രേ​യ സു​ബ്ബ​റാ​വു(50)വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്കൂ​ട്ട​റി​ന്‍റെ ഡി​ക്കി​യി​ൽ ബാ​ഗി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ ത്തുട​ർ​ന്ന് ഇ​ട​യി​ൽ പീ​ടി​ക–​വെ​ള്ളാ​ച്ചേ​രി ഭാ​ഗ​ത്ത് പോ​ലീ​സ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ണ​വും സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു.
പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം, ല​ക്ഷ്യ​സ്ഥാ​നം, ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ യെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ത്ര​യും വ​ലി​യ തു​ക ക​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ സ്വ​ഭാ​വ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
ചൊ​ക്ലി ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ. ആ​ർ. രാ​ഗേ​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​നീ​ഷ്, ര​ജി​ൽ, സ​ബീ​ഷ്, സി​പി​ഒ​മാ​രാ​യ റി​ജ്വാ​ൻ, രൂ​പേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പ​ണ​വും പ്ര​തി​യെ​യും പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Police raid

Recent News

Corehub Up