എരുമേലി ശബരിമലപാതയിലെ കണമല ഇറക്കത്തിൽ രാത്രിയിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലിസ് ആരംഭിച്ച ചൂടുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം ജില്ലാ പൊലി
കണമല: ശബരിമല പാതയിലെ അപകടസാധ്യത കൂടിയ കണമല ഇറക്കത്തിൽ യാത്ര സുരക്ഷിതമാക്കാൻ രാത്രിയിൽ ഡ്രൈവർമാർക്ക് പൊലിസ് വക ചൂടുകാപ്പി. ഇറക്കത്തിന്റെ തുടക്കമായ എരുത്വാപുഴ മാക്കൽകവല പൊലിസ് ചെക്ക് പോസ്റ്റിലാണ് ശബരിമല തീർഥാടകർക്ക് ചുക്കുകാപ്പി വിതരണം തുടങ്ങിയത്.
ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യു ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ ടി. ജോസഫ്, എരുമേലി സർക്കിൾ ഇൻസ്പെക്ടർ എം.ആർ. സുരേഷ്, എരുമേലി എസ്എച്ച്ഒ സച്ചിൻ സി. കാർമൽ, വാർഡ് മെംബർ ദേവസ്യാച്ചൻ തുടങ്ങിയവർ പങ്കെടുത്തു. രാത്രിയിൽ ഡ്രൈവർമാരുടെ ഉറക്കം മാറാനും സുരക്ഷ ഉറപ്പാക്കി അപകടങ്ങൾ ഒഴിവാക്കാനും മുൻകാലങ്ങളിലെ ശബരിമല സീസണിലും കാപ്പി വിതരണം നടത്തിയിരുന്നു.