x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ വീ​ട്ട​മ്മ​യ്ക്ക് തു​ണ​യാ​യി പോ​ലീ​സു​കാ​ര​ൻ


Published: May 19, 2026 07:31 AM IST | Updated: May 19, 2026 07:31 AM IST

നാ​ദാ​പു​രം: വീ​ട്ടു​മു​റ്റ​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ വീ​ട്ട​മ്മ​യ്ക്ക് തു​ണ​യാ​യി പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​പെ​ട​ൽ. വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി പു​ൽ​പ്പ​റ​മ്പി​ൽ എ​ൽ​സി (62) നാ​ണ് അ​യ​ൽ​വാ​സി​യും നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂ​മി​ലെ സി​പി​ഒ​യു​മാ​യ ത​ണ്ണി​പ്പാ​റ ബി​നോ​ജി​ന്‍റെ സാ​ഹ​സി​ക​മാ​യ ഇ​ട​പെ​ട​ൽ തു​ണ​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10.30ന് ​എ​ൽ​സി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ​താ​യി​രു​ന്നു ബി​നോ​ജ്. ക​യ്യി​ൽ വൈ​ദ്യു​തി ക​മ്പി ചു​റ്റി വ​രി​ഞ്ഞ നി​ല​യി​ൽ നി​ല​ത്ത് വീ​ണ് പി​ട​യു​ന്ന എ​ൽ​സി​യെ ആ​ണ് ബി​നോ​ജ് കാ​ണു​ന്ന​ത്. ബി​നോ​ജി​നെ കൂ​ടാ​തെ അ​യ​ൽ വീ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

മ​ര​ക്ക​മ്പ് കൊ​ണ്ട് വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കാ​ൻ ആ​ദ്യ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബി​നോ​ജും, സു​ഹൃ​ത്താ​യ ബി​ജു കു​റ്റി​ക്കാ​ട്ടി​ലും ചേ​ർ​ന്ന് തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് വീ​ട്ട​മ്മ​യെ വൈ​ദ്യു​താ​ഘാ​ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴെ​ക്കും വാ​യി​ൽ നി​ന്നും നു​ര​യും പ​ത​യും വ​ന്ന് വീ​ട്ട​മ്മ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

കാ​ലി​നും സാ​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ ചേ​ർ​ന്ന് ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സി​പി​ആ​ർ ന​ൽ​കു​ക​യും എ​ൽ​സി​യെ പി​ന്നീ​ട് നാ​ദാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടി​ൽ എ​ർ​ത്തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ന്ന് വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ർ​ത്ത് ക​മ്പി​യി​ൽ ത​ട്ടി വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു.


മ​ഴ​യി​ൽ മീ​റ്റ​റി​ൽ നി​ന്ന് വൈ​ദ്യു​തി എ​ർ​ത്തി​ലേ​ക്ക് പ്ര​വ​ഹി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. വീ​ട്ട​മ്മ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

 

 

 

Tags : nattu vishesham Policeman helps housewife

Recent News

Corehub Up