x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​വ​യ​ല്‍-​ചി​റ്റാ​ലൂ​ര്‍​ക്കു​ന്ന് റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ: എ​ല്‍​ഡി​എ​ഫ് സ​മ​ര​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 24, 2026 06:39 AM IST | Updated: October 24, 2026 06:39 AM IST

ന​ട​വ​യ​ല്‍-​ചി​റ്റാ​ലൂ​ര്‍​ക്കു​ന്ന്-​കൂ​ടോ​ത്തു​മ്മ​ല്‍ റോ​ഡ് ത​ക​ര്‍​ന്ന നി​ല​യി​ല്‍.

ന​ട​വ​യ​ല്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ന​ട​വ​യ​ല്‍-​ചി​റ്റാ​ലൂ​ര്‍​ക്കു​ന്ന്-​കൂ​ടോ​ത്തു​മ്മ​ല്‍ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം തേ​ടി​യും പാ​ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും എ​ല്‍​ഡി​എ​ഫ് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു.

2.25 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ് ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ സാ​ഹ​സ​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി ഓ​ടു​ന്ന​ത്. റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. ക​ല്‍​പ്പ​റ്റ​യി​ല്‍​നി​ന്നു ന​ട​വ​യ​ല്‍, പു​ല്‍​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ളു​പ്പം എ​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ വ​ഴി​യാ​ണി​ത്. ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡു​പ​ണി​ക്കാ​യി വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ട്ട​തോ​ടെ​യാ​ണ് പാ​ത പാ​ടെ ത​ക​ര്‍​ന്ന​ത്.

റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ നീ​ക്കം ഫ​ണ്ടി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് വൈ​കാ​തെ തി​യ്യ​തി തീ​രു​മാ​നി​ക്കു​മെ​ന്ന് ചി​റ്റാ​ലൂ​ര്‍​ക്കു​ന്നി​ലെ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up