x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പു​ന്ത​ല-​തു​രു​ത്തി​പ്പ​ള്ളി റോ​ഡ​രി​കി​ല്‍ അ​പ​ക​ട ഭീ​ഷണി ഉ​യ​ര്‍​ത്തി കു​ഴി​ക​ള്‍

വെബ് ഡെസ്ക്
Published: August 5, 2026 11:45 PM IST | Updated: August 5, 2026 11:45 PM IST

കാ​പ്പു​ന്ത​ല-​തു​രു​ത്തി​പ്പ​ള്ളി റോ​ഡ​രി​കി​ല്‍ കൂ​വേ​ലി​യി​ല്‍ അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന കു​ഴി​ക​ള്‍

ക​ടു​ത്തു​രു​ത്തി: കാ​പ്പു​ന്ത​ല-​തു​രു​ത്തി​പ്പ​ള്ളി റോ​ഡ​രി​കി​ല്‍ അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തി കു​ഴി​ക​ൾ. സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന കൂ​വേ​ലി തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട ഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന നി​ര​വ​ധി കു​ഴി​ക​ളു​ള്ള​ത്. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് ദു​ര​ന്ത ഭീ​ഷി​ണി​യു​മാ​യി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തുട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഴി​ക​ള്‍ അ​ട​ച്ചു പ​രി​ഹ​രി​ക്കുകു​യാ​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​നി​ടെ​യി​ലൂ​ടെ മ​ണ്ണ് ഒ​ലി​ച്ചു പോ​കു​ന്ന​താ​ണ് വീ​ണ്ടും കു​ഴി​ക​ള്‍ രൂ​പ​പെ​ടാ​നി​ട​യാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ൾപ്പെടെ ന​ട​ന്നു പോ​കു​മ്പോ​ള്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ച​വു​ട്ടി​യാ​ല്‍ താ​ഴേ​ക്കു വീ​ണു അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 150 മീ​റ്റ​റി​ലേ​റേ ദൂ​ര​ത്തി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ഭീ​ഷി​ണി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​വാ​സി​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജോ​ണി​ച്ച​ന്‍ പൂ​മ​ര​ത്തേ​ല്‍ പ്ര​ശ്‌​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. താ​ത്കാ​ലി​ക​മാ​യി ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ചച്ച ശേ​ഷം കു​ഴി​ക​ള​ട​ച്ച് അ​പ​ക​ട ഭീ​ഷി​ണി ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മ​ഴ മാ​റി​യ ശേ​ഷം പ്ര​ദേ​ശ​ത്തെ അ​പ​ക​ട സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​വശ്യ​മാ​യ ശാ​ശ്വ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Local News Potholes Kapunthala-Thuruthipally road

Recent News

Corehub Up